പ്രതിഷേധവുമായി ഭിന്നശേഷിക്കാർ സെക്രേട്ടറിയറ്റിനു മുന്നിൽ
text_fieldsതിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സംരക്ഷണ നിയമം നടപ്പാക്കുക, സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുക, നയം രൂപവത്കരിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഭിന്നശേഷി സംയുക്ത കൂട്ടായ്മ സെക്രേട്ടറിയറ്റ് മാർച്ച് നടത്തി. നൂറിലധികം ഭിന്നശേഷിക്കാരും വീൽചെയറിൽ സഞ്ചരിക്കുന്നവരും സമരത്തിൽ പങ്കാളികളായി. സാമൂഹിക പ്രവർത്തക സോണിയ മൽഹാർ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരോടുള്ള സർക്കാർ നിലപാട് തിരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ഇവരോട് തികഞ്ഞ അവഗണനയാണ് സർക്കാർ പുലർത്തുന്നത്. ഇവർക്കായുള്ള സംരക്ഷണനിയമം ഇനിയും നടപ്പാക്കിയിട്ടില്ല. നയം രൂപവത്കരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഫയലിൽ ഉറങ്ങുകയാണ്. ഭിന്നശേഷിക്കാർക്ക് പ്രമോഷനിൽ മൂന്നു ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നുവരണമെന്ന് അവർ പറഞ്ഞു.
കൺവീനർ നാസിർ മനയിൽ, വീൽചെയർ യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അനിൽകുമാർ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ്, പാലിയേറ്റിവ് കെയർ കോഒാഡിനേറ്റർ അജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.