മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുതുവത്സര ആശംസ നേർന്നു
text_fieldsതിരുവനന്തപുരം: ലോകത്തെങ്ങുമുള്ള മലയാളികൾക്ക് സമാധാനവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. 2017 അവസാനിക്കുമ്പോൾ കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. ജനക്ഷേമത്തിനുള്ള ഒരു പിടി പുതിയ പദ്ധതികൾ നാം ഏറ്റെടുത്തു. വികസനത്തിന് ആക്കം കൂട്ടുന്ന ഒട്ടേറെ ഇടപെടലുകൾ നടത്തി. എന്നാൽ, അപ്രതീക്ഷിതമായി ആഞ്ഞുവീശിയ ഓഖി ചുഴലി വർഷാന്ത്യത്തിൽ നമ്മുടെ സന്തോഷങ്ങൾക്കു മേൽ ഇരുൾ പരത്തിയിരിക്കുന്നു.
കടലെടുത്ത ജീവിതങ്ങൾക്ക് താങ്ങായി മാറാനുള്ള ബൃഹത് പദ്ധതിയാണ് പുതുവർഷത്തിൽ സർക്കാർ നടപ്പിലാക്കുന്നത്. ലഭ്യമായ എല്ലാ സ്രോതസുകളിൽ നിന്നും സർക്കാർ സാമ്പത്തിക സഹായം തേടുന്നുമുണ്ട്. സഹജീവികളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്ന നമ്മുടെ സംസ്കാരം കൂടുതൽ ഉയർത്തിപ്പിടിക്കേണ്ട സന്ദർഭമാണിത്. പുതുവർഷത്തിൽ ആ കടമ ഏറ്റെടുക്കാം. ഏവർക്കും പുതുവത്സര ആശംസകൾ നേരുന്നു.
പ്രതിപക്ഷ നേതാവ് പുതുവത്സരാശംസകള്‍ നേര്‍ന്നു
എല്ലാ മലയാളികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍ നേര്‍ന്നു. രാഷ്ട്രീയാതിക്രമങ്ങളും വര്‍ഗീയാസ്വാസ്ഥ്യങ്ങളും മുമ്പെന്നെത്തേക്കാളേറെ വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലും സമാധാനത്തിലും പുരോഗതിയിലും അധിഷ്ഠിതമായ ഒരു കേരളം കെട്ടിപ്പെടുക്കാന്‍ നമുക്കൊരുമിച്ച് പ്രതിജ്ഞ എടുക്കാമെന്ന് ചെന്നിത്തല ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.