നാമജപ യാത്ര കേസ് പിൻവലിച്ചതിൽ സന്തോഷം -ജി. സുകുമാരൻ നായർ
text_fieldsചങ്ങനാശ്ശേരി: തിരുവനന്തപുരത്ത് നടന്ന നാമജപ യാത്രക്കെതിരായ കേസ് സർക്കാർ ഇടപെട്ട് പിൻവലിച്ചതിൽ സന്തോഷമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സർക്കാറുമായി അഭിപ്രായവ്യത്യാസം ചില വിഷയങ്ങളിൽ മാത്രമാണെന്നും ശബരിമല നാമജപക്കേസുകൾ കൂടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണപതി മിത്താണെന്ന സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് എൻ.എസ്.എസ് തിരുവനന്തപുരത്ത് നാമജപഘോഷയാത്ര നടത്തിയത്. എൻ.എസ്.എസിന്റേത് അന്യായമായ സംഘം ചേരലായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു പാളയം മുതൽ പഴവങ്ങാടി വരെ നാമജപ യാത്ര നടത്തിയത്. എൻ.എസ്.എസ് വൈസ് പ്രസിഡൻറ് സംഗീത് കുമാർ ഉൾപ്പെടെ 1000 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. കേസ് എഴുതി തള്ളാൻ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ പൊലിസ് തീരുമാനിച്ചിരുന്നു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
എൻ.എസ്.എസിനെ അനുനയിപ്പിക്കുന്നതിെൻറ ഭാഗമായാണ് കേസ് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് പറയപ്പെടുന്നുണ്ട്. തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.