'ഹർ ഘർ തിരംഗ' സംസ്ഥാനത്തും വിപുലമായി ആഘോഷിക്കും
text_fieldsതിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷ ഭാഗമായി വീടുകളിൽ ദേശീയപതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ' സംസ്ഥാനത്തും വിപുലമായി ആഘോഷിക്കും. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് നിർദേശിച്ച് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സർക്കുലർ പുറപ്പെടുവിച്ചു.
ഇതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖല-സ്വയംഭരണ സ്ഥാപന ജീവനക്കാർ അവരവരുടെ വസതികളിൽ ദേശീയപതാക ഉയർത്തണമെന്നും സർക്കുലറിൽ ചീഫ് സെക്രട്ടറി അഭ്യർഥിച്ചു. ആഗസ്റ്റ് 13 മുതൽ 15 വരെയാണ് വീടുകളിൽ ദേശീയപതാക ഉയർത്തുന്നത്. ദേശീയപതാക രാത്രി താഴ്ത്തേണ്ടതില്ല. ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ച് കൈകൊണ്ട് നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയപതാകയാണ് ഉപയോഗിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.