Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനവും പണം തട്ടലും;...

പീഡനവും പണം തട്ടലും; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ശ്യാം​കു​മാ​ർ
cancel
camera_alt

ശ്യാം​കു​മാ​ർ

അ​ഞ്ച​ൽ: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 28കാ​രി​യാ​യ ദ​ളി​ത് യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും പ​ണം​ത​ട്ടു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വി​നെ അ​ഞ്ച​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച​ൽ വ​യ​ലാ സ്വ​ദേ​ശി ശ്യാം​കു​മാ​റാ​ണ് (32) അ​റ​സ്റ്റി​ലാ​യ​ത്.

2018 മു​ത​ൽ ഫേ​സ്ബു​ക്കു​വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി ശ്യാം​കു​മാ​ർ അ​ടു​പ്പ​ത്തി​ലാ​വു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി തി​രു​വ​ന​ന്ത​പു​ര​ത്തെ ലോ​ഡ്ജ് മു​റി​യി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ആ​റു​ല​ക്ഷ​ത്തോ​ളം രൂ​പ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്ത​താ​യാ​ണ്​ കേ​സ്. പി​ന്നീ​ട് ശ്യാം​കു​മാ​ർ യു​വ​തി​യെ ഉ​പേ​ക്ഷി​ക്കു​ക​യും മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് യു​വ​തി പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​രു​ക​യും പു​ന​ലൂ​രി​ൽ വ​ച്ച് ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ പ​ക്ക​ൽ​നി​ന്ന് വാ​ങ്ങി​യ ആ​റ്​ ല​ക്ഷ​ത്തോ​ളം രൂ​പ ന​ൽ​ക​ണ​മെ​ന്ന​താ​യി​രു​ന്നു ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ​ക​ളി​ലൊ​ന്ന്. എ​ന്നാ​ൽ ശ്യാം​കു​മാ​ർ പ​ണം ന​ൽ​കാ​താ​യ​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി അ​ഞ്ച​ൽ പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

പീ​ഡ​ന​ത്തി​നി​ര​യാ​യ​ത് ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തി​യാ​യ​തു​കൊ​ണ്ട് പു​ന​ലൂ​ർ ഡി.​വൈ.​എ​സ്.​പി​ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ഡി.​വൈ.​എ​സ്.​പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ, അ​ഞ്ച​ൽ എ​സ്.​എ​ച്ച്.​ഒ സാ​ബു, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് യുവാവിനെ വ​യ​ലാ​യി​ൽ നി​ന്നും അ​റ​സ്റ്റ്‌ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsExtorting MoneySexual Assaulting
News Summary - Harassment and extortion of money-The youth was arrested
Next Story