വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതിക്ക് കഠിനതടവും പിഴയും
text_fieldsകാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 70,000രൂപ പിഴയും. വെള്ളറട പേരിക്കോട് റോഡരികത്തുവീട്ടിൽ സൂരജി(28)നെയാണ് കാട്ടാക്കട പോക്സോ കോടതി ജഡ്ജ് എസ്. രമേഷ്കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ ഏഴ് മാസം അധിക കഠിന തടവ് അനുഭവിക്കണം.
2019 ൽ ക്ലാസ് കഴിഞ്ഞുവന്ന പെൺകുട്ടിയെ കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽനിന്ന് വെള്ളറടയിലുള്ള പ്രതിയുടെ വീട്ടിേലക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിൽ രക്ഷിതാക്കൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഒരുവർഷം മുമ്പും പ്രതി കുട്ടിക്കെതിരെ സമാനമായ അതിക്രമം നടന്നിയതായും കണ്ടെത്തി.
അന്നത്തെ കാട്ടാക്കട പൊലീസ് ഇൻസ്പെക്ടർ ഡി. ബിജുകുമാറാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.