എം.ജിയിലെ പീഡന പരാതി; അധ്യാപകനെതിരെ നടപടി
text_fieldsകോട്ടയം: ഗവേഷണ വിദ്യാർഥിനി നൽകിയ ലൈംഗിക പീഡന പരാതിയിൽ എം.ജി. സർവകലാശാല അധ്യാപകൻ ഡോ. എം.വി. ബിജുലാലിനെതിരെ നടപടി. ഇദ്ദേഹത്തെ പ്രധാന ചുമതലകളിൽനിന്നു മാറ്റിയതായി സർവകലാശാല രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസ് ഓണററി ഡയറക്ടർ, സ്കൂൾ ഓഫ് ജെൻഡർ സ്റ്റഡീസ് അഡ്ജങ്റ്റ് ഫാക്കൽറ്റി, നെൽസൻ മണ്ടേല ചെയർ കോഡിനേറ്റർ എന്നീ ചുമതലകളിൽ നിന്നാണ് മാറ്റിയത്.
ഇന്റേണൽ കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് അനുസരിച്ചാണ് നടപടി. 17നാണ് റിപ്പോർട്ട് നൽകിയത്. 19നുതന്നെ ചുമതലകളിൽനിന്നു മാറ്റി ഉത്തരവിറക്കി. അന്തിമ റിപ്പോർട്ട് അനുസരിച്ച് മറ്റ് നടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.