പഠിക്കാൻ ഫോണില്ല; പത്താം ക്ലാസുകാരന്റെ പ്രാർഥന മനുവേട്ടൻ പുറത്തുപോവരുതേയെന്ന്
text_fieldsകക്കോടി: ഒറ്റത്തെങ്ങ് കൂടത്തിൽ ഹരീഷ് കുമാറിെൻറ പത്താം ക്ലാസുകാരനായ മകന് നേരം പുലരുമ്പോൾ ഒറ്റ പ്രാർഥനയേ ഉള്ളൂ. അടുത്ത വീട്ടിലെ മനുവേട്ടന് രാവിലെ പതിനൊന്നു മണിക്ക് എവിടെയും പോകാൻ ഉണ്ടാകരുതേ എന്ന് . മനുവിെൻറ ഫോണിലാണ് പഠനത്തിൽ മിടുക്കനായ ഈ പത്താം ക്ലാസുകാരെൻറ പഠനം. മനുവിെൻറ ഫോൺ കിട്ടിയില്ലെങ്കിൽ ക്ലാസ് മുടങ്ങിയതു തന്നെ. ഭക്ഷണത്തിനും മരുന്നിനും ഏറെ പ്രയാസമനുഭവിക്കുന്ന കുടുംബത്തിന് ടി.വിയും സ്മാർട്ട് ഫോണും ചിന്തിക്കാൻ പോലും കഴിയില്ല. കൂലിപ്പണിക്കാരനായ ഹരീഷിന് എല്ലുതേയ്മാനം വന്ന് ജോലിക്ക് പോകാൻ കഴിയില്ല. ഏറെനേരം നിൽക്കാനോ ഇരിക്കാനോ നടക്കാനോ പറ്റില്ല. ഹരീഷിെൻറ ഭാര്യയും ചികിത്സയിലാണ്.
ഏറെ പേർക്ക് അവകാശപ്പെട്ട ഒന്നര സെൻറ് സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേൽക്കൂര പണിത ഷെഡിലാണ് ഭാര്യക്കും മകനും പ്രായമായ അമ്മക്കുമൊപ്പം ഹരീഷ് കഴിയുന്നത്. വീടെന്ന സ്വപ്നം മറന്ന് മകന് പഠിക്കാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലെന്ന പ്രാർഥനയിലാണ് ഹരീഷും ഭാര്യയും. കടയിൽ ജോലിക്ക് പോയിരുന്ന ഭാര്യക്ക് ചികിത്സ മൂലം അതും പറ്റാതായി. പഴയ പുസ്തകങ്ങൾ സംഘടിപ്പിച്ച് വീട്ടിലിരുന്ന് പഠിച്ച് എ പ്ലസ് വാങ്ങാനുള്ള തയാറെടുപ്പിലാണ് കക്കോടി ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന ഹരീഷിെൻറ ഏക മകൻ.
മകെൻറ ഓൺലൈൻ പഠനത്തിന് ടി.വിയോ ഫോണോ ചോദിക്കുന്നത് മറ്റുള്ളവർക്ക് പ്രയാസമാകുമോയെന്ന ചിന്തയിൽ ആരോടും പറഞ്ഞില്ല. നിത്യവൃത്തിക്ക് പ്രയാസപ്പെടുന്ന രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെ മനുവേട്ടൻ വീട്ടിലുണ്ടാവണേ എന്ന് പ്രാർഥിക്കുക മാത്രമാണ് ഈ പത്താം ക്ലാസുകാരൻ ചെയ്യുന്നത്. ഡിഗ്രി വിദ്യാർഥിയായ മനുവിനും പഠിക്കാനുണ്ടെങ്കിലും ഹരീഷേട്ടെൻറ മകെൻറ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ രാവിലെ 11 മുതൽ ഒരു മണിവരെ ഒരുഫോൺ കൈമാറും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.