പത്താം ക്ലാസുകാരന് സഹായ വാഗ്ദാനവുമായി നിരവധി പേർ
text_fieldsകക്കോടി: ഒറ്റത്തെങ്ങ് കൂടത്തിൽ ഹരീഷ് കുമാറിെൻറ പത്താം ക്ലാസുകാരനായ മകെൻറ ഒാൺലൈൻ പഠനത്തിന് സഹായവാഗ്ദാനം. വീട്ടിൽ ടി.വിയോ ഫോണോ ഇല്ലാതെ പഠനം മുടങ്ങുന്നത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. വിദേശത്തുനിന്നടക്കം നിരവധി പേരാണ് സഹായം വാഗ്ദാനം ചെയ്തത്. സംഘടനകളും വ്യക്തികളും നേരിട്ട് വീട്ടിലുമെത്തി.
സഹായവാഗ്ദാനവുമായി എത്തിയ മുസ്ലിം ലീഗ് മൂഴിക്കൽ ശാഖ കമ്മിറ്റിയിൽ നിന്ന് സഹായം സ്വീകരിക്കാനാണ് കുടുംബം തീരുമാനിച്ചത്. കൂലിപ്പണിക്കാരനായ ഹരീഷിന് എല്ലുതേയ്മാനം കാരണം ജോലിക്ക് പോകാൻ കഴിയില്ല. ഹരീഷിെൻറ ഭാര്യയും ചികിത്സയിലാണ്. ഏറെ പേർക്ക് അവകാശപ്പെട്ട ഒന്നര സെൻറ് സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേൽക്കൂര പണിത ഷെഡിലാണ് ഭാര്യക്കും മകനും പ്രായമായ അമ്മക്കുമൊപ്പം ഹരീഷ് കഴിയുന്നത്.
വീഴ്ച വന്നിട്ടില്ലെന്ന് ബി.ആർ.സി
കോഴിക്കോട്: കക്കോടി ഗവ.എച്ച്.എസ്.എസിൽ പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർഥിക്ക് ഓൺലൈൻ പഠന സൗകര്യമുണ്ടെന്നും വീഴ്ച വന്നിട്ടില്ലെന്നും ചേളന്നൂർ ബ്ലോക്ക് റിസോഴ്സ് സെൻററിൽ നിന്നറിയിച്ചു. സ്കൂളിൽ ഇക്കാര്യം അന്വേഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. മാതാപിതാക്കൾക്ക് സ്മാർട് ഫോണുള്ളതായാണ് കിട്ടിയ വിവരം.
വീട്ടിൽനിന്ന് 500 മീറ്ററിനുള്ളിൽ കക്കോടി പൊതു ജന വായനശാല ഒറ്റത്തെങ്ങിൽ പഠനകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ടി.വിയും രണ്ട് അധ്യാപകരും ഡ്യൂട്ടിയിലും ഉണ്ടെന്നും ചേളന്നൂർ ബി.ആർ.സിയിലെ ബി.പി.സി. പി.ടി. ഷാജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.