Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right54 പേർ മരിച്ച ദിവസം...

54 പേർ മരിച്ച ദിവസം പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല -ഹരീഷ്​ പേരടി

text_fields
bookmark_border
54 പേർ മരിച്ച ദിവസം പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല -ഹരീഷ്​ പേരടി
cancel

തിരുവനന്തപുരം: തുടർഭരണം ലഭിച്ചതിൻ​െൻറ പേരിൽ എ.കെ.ജി സെൻററിൽ കരിമരുന്ന്​ പ്രയോഗം നടത്തിയതിനെ വിമർശിച്ച്​ ചലച്ചിത്ര താരം ഹരീഷ്​ പേരടി.

ഫേസ്​ബുക്കിലെഴുതിയ കുറിപ്പിലാണ്​ വിമർശനം.

കുറിപ്പി​െൻറ പൂർണരൂപം
പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു...പി.പി.ഇ കിറ്റ് അണിഞ്ഞ് ആംബുലൻസിൻ്റെ സമയത്തിന് കാത്തു നിൽക്കാതെ ബൈക്കിൽ കൊണ്ടുപോയി ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച രണ്ട് ഡി.വൈ.എഫ്​.ഐ സഖാക്കളുടെ കമ്മ്യുണിസം എനിക്ക് 101% വും മനസ്സിലാക്കാൻ പറ്റുന്നുണ്ട്....38460 രോഗികൾ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല...ഒരു പാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിൻ്റെ കുഴപ്പമാണ്...ക്ഷമിക്കുക...❤️


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hareesh Peradicpm
News Summary - Hareesh Peradi against cpm
Next Story