പൗരത്വ ഭേദഗതി നിയമ ഹരജികള്‍; മുന്നിലുള്ളത് മൂന്ന് സാധ്യതകളെന്ന് അഡ്വ. ഹാരിസ് ബീരാന്
text_fieldsപെരിന്തല്‍മണ്ണ: പൗരത്വ ഭേദഗതി നിയമ കേസിൽ സുപ്രീംകോടതി മുമ്പാകെയെത്തിയ ഹരജികള്‍ 22ന് പരിഗണനക്കെടുക്കുമ്പോള്‍ മൂന്ന് സാധ്യതകളാണുള്ളതെന്ന് അഡ്വ. ഹാരിസ് ബീരാന്. നി യമം പ്രാവര്‍ത്തികമാക്കരുതെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നുമാണ് എല്ലാ ഹരജികളു ടെയും ഉള്ളടക്കം. താല്‍ക്കാലികമായി റദ്ദാക്കുന്ന ഇടക്കാല ഉത്തരവിനാണ് പ്രധാന സാധ്യതയെന്ന് അദ്ദേഹം പെരിന്തൽമണ്ണയിൽ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിയമം ഇന്നത്തെ സാഹചര്യത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് തടയാന്‍ പറ്റില്ലെന്നും അന്തിമ വിധിയേ നല്‍കാനാകൂവെന്നുമാണ് കോടതി വ്യക്തമാക്കുന്നതെങ്കില്‍ നിയമം നിലവിൽ വന്നെന്ന് അർഥമാക്കാം. മുസ്ലിം ലീഗ് ഫയല്‍ ചെയ്ത ഹരജിയിൽ ഉന്നയിച്ച ഒരാവശ്യം, എന്‍.പി.ആറും എന്‍.ആര്.സിയും തമ്മില്‍ ബന്ധമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ്. രണ്ടും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ എന്‍.പി.ആർ നടപടികളുമായി മുന്നോട്ടുപോകരുതെന്നാവശ്യപ്പെടുമെന്നും ലീഗിന് വേണ്ടി ഹാജരാകുന്ന സംഘത്തിലുള്ള ഹാരിസ് ബീരാന് പറഞ്ഞു.
മൂന്നാം സാധ്യത അന്തിമമായി വാദം കേട്ട് തീരുമാനമെടുക്കുകയെന്നതാണ്. ഇപ്രകാരമായാൽ നിയമം സ്റ്റേ ചെയ്യില്ല. എന്നാലും, നടപ്പാക്കുന്നത് അന്തിമവിധി വരുന്നതുവരെ താല്‍ക്കാലികമായി സ്റ്റേ ചെയ്യാം. അങ്ങനെയായാൽ, ഇടക്കാല നടപടികള്‍ക്കായി വാദം കേള്ക്കലാവും 22ന് നടക്കുക. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി, നിലവിലെ ഹരജികളുടെ കൂടെ വരുമോയെന്നത് സംശയമാണ്. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രനിയമത്തെ ചോദ്യംചെയ്യാന്‍ കഴിയുമോയെന്ന ചോദ്യമുയര്‍ന്നതോടെ സുപ്രീംകോടതി ഇത് വിശാല ബെഞ്ചിലേക്ക് വിട്ടിരിക്കുകയാണ്. നിലനില്‍ക്കുമോയെന്നതില്‍ തീര്‍പ്പാക്കിയാലേ മറ്റ് നടപടിയുണ്ടാവൂ. ഹരജികള്‍ കോടതി സ്വീകരിച്ചതിനാൽ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണം. ചിലപ്പോള്‍ സമയം നീട്ടി ചോദിക്കാമെന്നും അഡ്വ. ഹാരിസ് ബീരാന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.