ഹാരിസ് ബീരാനെ കെ.എസ്.ആർ.ടി.സിയുടെ കേസുകൾ വാദിക്കുന്നതിൽ നിന്ന് മാറ്റി
text_fieldsതിരുവനന്തപുരം: ടി.പി. സെൻകുമാറിന് വേണ്ടി സുപ്രീംകോടതിയിൽ കേസ് വാദിച്ച അഡ്വ. ഹാരിസ് ബീരാനെ കെ.എസ്.ആർ.ടി.സിയുടെ കേസുകൾ വാദിക്കുന്നതിൽനിന്ന് മാറ്റി. മുതിര്‍ന്ന അഭിഭാഷകനായ വി. ഗിരിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. പത്തു വർഷത്തിലേറെയായി സുപ്രീംകോടതിയിൽ കെ.എസ്.ആർ.ടി.സിയുടെ കേസുകൾ വാദിച്ചിരുന്നത് ഹാരിസ് ബീരാനാണ്.
അതേസമയം സുപ്രീംകോടതിയിലെ അഭിഭാഷകനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് നേരത്തേതന്നെ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് ഔദ്യോഗികഭാഷ്യം. എന്നാൽ, ഹാരിസിനെ മാറ്റാൻ മുഖ്യമന്ത്രി തന്നെ നിർദേശിക്കുകയായിരുന്നുവെന്നാണ് വിവരം. ഇത് സംബന്ധിച്ച കത്ത് ഗതാഗതമന്ത്രി കെ.എസ്.ആർ.ടി.സി എം.ഡിക്ക് കൈമാറിയിരുന്നതായും അറിയുന്നു. അതേസമയം കെ.എസ്.ആര്.ടി.സിക്ക് വേണ്ടി ഹൈകോടതിയില്‍ ഹാജരായിരുന്ന അഭിഭാഷകന് ജോണ്‍ മാത്യുവിനെയും മാറ്റിയിട്ടുണ്ട്. ദേശസാത്കൃത സ്കീമുമായി ബന്ധപ്പെട്ട് സ്വകാര്യബസുകാര്‍ നല്കിയ 12 കേസുകളില്‍ കെ.എസ്.ആര്.ടി.സിക്ക് തിരിച്ചടിയുണ്ടായിരുന്നു.
സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രൈബ്യൂണലിലെ കേസുകള്‍ അഡ്വ.പി.സി. ചാക്കോക്ക് നല്കാന് കഴിഞ്ഞ ഏപ്രില്‍ 25ന് എം.ഡി എം.ജി. രാജമാണിക്യം ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതിനോട് അഡ്വ. ജോൺ മാത്യു യോജിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് കഴിഞ്ഞ 24ന് ഡെപ്യൂട്ടി ലോ ഓഫിസര്‍ കെ.എസ്.ആർ.ടി.സി എം.ഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ജോൺ മാത്യുവിനെ മാറ്റി അടിയന്തര ഉത്തരവിറങ്ങിയത്. കെ.എസ്.ആര്.ടി.സിക്ക് എതിരായി താൽക്കാലിക വിധിയുണ്ടായ കേസുകളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പുതിയ അഭിഭാഷകനായ പി.സി. ചാക്കോക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ബസുകളില്‍ പരസ്യം പതിക്കാന്‍ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട കേസുകളിലും തിരിച്ചടി നേരിട്ടിരുന്നു. ഇതില്‍ നാലുകോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
കെ.എസ്.ആർ.ടി.സിയുടെ കേസുകളിൽനിന്ന് ഒഴിവാക്കിയതിെൻറ കാരണം വ്യക്തമല്ലെന്ന് ഹാരിസ് ബീരാൻ പറഞ്ഞു. 16 വർഷമായി സുപ്രീംകോടതിയിൽ കെ.എസ്.ആർ.ടി.സിയുെട കേസ് നടത്തുന്നുണ്ട്. ഭരണമാറ്റങ്ങൾ അതിനു തടസ്സമായിരുന്നില്ല. 2006, 2011, 2016 വർഷങ്ങളിൽ ഭരണം മാറിവന്നപ്പോഴും അഭിഭാഷകൻ മാറണമെന്ന നിലപാട് ബന്ധപ്പെട്ട സർക്കാറുകൾ എടുത്തില്ല. മാറാൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾതന്നെയായിരുന്നു ഇത്. കേസ് നടത്തിപ്പിൽ വീഴ്ച സംഭവിച്ചതായി തനിക്ക് അറിയില്ല. അക്കാര്യം പറയേണ്ടത് കെ.എസ്.ആർ.ടി.സിയാണെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.