ഹരീഷ് വാസുദേവൻ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് വാളയാറിലെ അമ്മ -വിഡിയോ
text_fieldsകോഴിക്കോട്: ഹരീഷ് വാസുദേവൻ ഫെയ്‍സ്‍ബുക്ക് പോസ്റ്റിട്ടത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അവർ.
ഹരീഷിന്‍റെ പോസ്റ്റിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും പരാതി നല്‍കി. എനിക്കെതിരെ ഹരീഷ് ആ പോസ്റ്റിടുമ്പോള്‍ വാളയാര്‍ കുട്ടികളുടെ അമ്മ എന്നതിലുപരി ധർമടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു താൻ. നീതിക്ക് വേണ്ടി പേരാടുന്ന തന്നെ മനഃപൂര്‍വം അവഹേളിക്കാനാണ് ഹരീഷ് അത്തരമൊരു പോസ്റ്റിട്ടത്. അതെ സമയം മുഖ്യമന്ത്രി ഒരു കളവ് ചെയ്തു എന്ന് പറഞ്ഞ് ഞാനൊരു പോസ്റ്റിട്ടിരുന്നെങ്കില്‍ എന്നെ ഭരണകൂടം അറസ്റ്റ് ചെയ്യുമായിരുന്നല്ലോ എന്നും അവര്‍ ചോദിച്ചു.
2018ല്‍ പ്രതികളെ വെറുതെവിട്ട സമയത്ത് സോജനെതിരെയും പ്രതികള്‍ക്കെതിരെയും ഹരീഷ് പോസ്റ്റിട്ടിരുന്നു. അന്ന് അവർക്കെതിരെയും കുറ്റം ചെയ്തവർക്കുമെതിരെയും നിലപാടെടുത്ത ഹരീഷ് എന്തിനാണ് ഇപ്പോള്‍ തനിക്കെതിരെ രംഗത്ത് വന്നത്. എന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നതിലും ഗൂഡാലോചനയുണ്ട്. അതിൽ മുഖ്യമന്ത്രിക്ക് വരെ പങ്കുണ്ടോന്ന് സംശയമുണ്ടെന്നും അവർ പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർഥിയായ പിണറായി വിജയേന്റതല്ലാതെ മറ്റൊരു സ്ഥാനാർത്ഥികളുടെയും ഒരു പോസ്റ്റർ പോലുമില്ലാത്ത മണ്ഡലമാണ് ധർമടം. എനിക്ക് വേണ്ടി പതിച്ച പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. സി.പി.എമ്മിന് ഭയമാണ്.
വാളയാര്‍ പെണ്‍കുട്ടികൾക്ക് നീതി തേടിയാണ് അമ്മ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി മത്സരിച്ചത്. ആ പെൺകുട്ടികളോട് മുഖ്യമന്ത്രിയും സർക്കാരും കാണിച്ച അനീതി ഇവിടുത്തെ ജനങ്ങൾ അറിയണം എന്നുള്ളത് കൊണ്ടാണ് മത്സരിച്ചതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.