ഹാരിസൺസ് കേസ്: സി.ബി.െഎ അന്വേഷണത്തിന് സാധ്യത തെളിയുന്നു
text_fieldsകൊല്ലം: ഹാരിസൺസ് മലയാളം കമ്പനിയുടെ തട്ടിപ്പുകളിൽ സി.ബി.െഎ അന്വേഷണത്തിന് വഴിതെളിയുന്നു. കമ്പനിക്കെതിരെ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജികളിലടക്കം അന്തിമവാദം നടന്നുവരവെ അതു സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇതുവരെ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ല.
ഇതോടെ സി.ബി.െഎ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർക്കുന്നില്ല എന്ന് വ്യക്തമാകുകയാണ്. സർക്കാർ എതിർക്കാത്തതിനാൽ ഹരജിക്കാരുടെ ആവശ്യം അംഗീകരിച്ച് അന്വേഷണത്തിന് കോടതി ഉത്തരവിടാനാണ് സാധ്യതയെന്ന് നിയമ വിദഗ്ധർ പറയുന്നു.
കമ്പനിയുടെ നാലു തെക്കൻ ജില്ലകളിലെ 30,000 ഏക്കറോളം ഭൂമി ഏറ്റെടുത്ത് റവന്യൂ സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം പുറപ്പെടുവിച്ച ഉത്തരവിനെതിരെ കമ്പനി സമർപ്പിച്ച ഹരജിയാണ് ഹൈകോടതി പ്രധാനമായും പരിഗണിക്കുന്നത്. ഭൂമി ഏറ്റെടുത്ത് രാജമാണിക്യം ഇറക്കിയ ഉത്തരവിനൊപ്പം കമ്പനിക്കെതിരെ സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നീ ഏജൻസികളുടെ അന്വേഷണം വേണമെന്ന് ശിപാർശ ചെയ്തിരുന്നു.
റിപ്പോർട്ട് പ്രകാരം സി.ബി.െഎ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് ഉസ്മാൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇൗ കേസും ഇേപ്പാൾ കോടതി പരിഗണിക്കുകയാണ്. കേസിൽ കഴിഞ്ഞ ബുധനാഴ്ചയാണ് വാദം തുടങ്ങിയത്. തുടർച്ചയായി നാലു ദിവസം വാദം നടന്നു. സംസ്ഥാന സർക്കാറിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഹാജരാകുന്നത്. ഹാരിസൺസിനും അവരിൽനിന്ന് ഭൂമി വിലയ്ക്കു വാങ്ങിയ കമ്പനികൾക്കും വേണ്ടി ഹരീഷ് റാവത്ത് അടക്കം സുപ്രീംകോടതിയിൽനിന്നുള്ള പ്രമുഖ അഭിഭാഷകരാണ് ഹാജരാകുന്നത്.
കേസിൽ തങ്ങളുടെ അഭിഭാഷകൻ ഹാജരാകുന്നതിന് കൂടുതൽ സമയം വേണമെന്നും അതിനാൽ വാദം മാറ്റിെവക്കണമെന്നും സി.ബി.െഎ ആവശ്യപ്പെട്ടിരുെന്നങ്കിലും കോടതി അതു തള്ളി. കേസിൽ സർക്കാറിന് സത്യവാങ്മൂലം ഫയൽ ചെയ്യണമെങ്കിൽ മന്ത്രിസഭ തീരുമാനം വേണം. അതുവരെ സർക്കാറിന് കോടതി സമയം അനുവദിക്കുമോ എന്ന് കണ്ടറിയണം. സമയപരിധിക്കുള്ളിൽ സത്യവാങ്മൂലം നൽകുന്നിെല്ലങ്കിൽ സർക്കാർ എതിർക്കുന്നില്ല എന്നു കണക്കാക്കി സി.ബി.െഎ അന്വേഷണം കോടതിക്ക് അനുവദിക്കേണ്ടിവരും. വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ സി.ബി.െഎ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ ഇതുവരെ പറഞ്ഞുവന്നത്.
ഇക്കാര്യം കോടതിയിൽ പറഞ്ഞാൽ കേസിൽ തിരിച്ചടിയാകുമെന്നതിനാൽ സർക്കാർ ഉൗരാക്കുടുക്കിലായിരിക്കയുമാണ്. വിഷയത്തിൽ ഇതിനകം സി.ബി.െഎ സ്വന്തംനിലയിൽ അേന്വഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.