സർക്കാർ ഭൂമിയിലെ മരം സൗജന്യമായി മുറിക്കാൻ ഹാരിസൺസിന് അനുമതി
text_fieldsപത്തനംതിട്ട: കൈവശ ഭൂമിയിൽ ഉടമസ്ഥതയില്ലെങ്കിലും ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിക്ക് കോടികളുടെ മരങ്ങൾ സൗജന്യമായി മുറിച്ചുകടത്താൻ പൊതുഭരണ വകുപ്പിെൻറ അനുമതി. വനം, റവന്യൂ വകുപ്പുകളെ മറികടന്നാണ് അനുമതി. ഇതനുസരിച്ച് മരംമുറിക്കാൻ ഹാരിസൺസ് കമ്പനി ടെൻഡർ നടപടികൾ തുടങ്ങി. മരം മുറിക്കാൻ അടക്കേണ്ട കരം (സീനിയറേജ്) ഒഴിവാക്കിട്ടുമുണ്ട്. ഒരു മരത്തിന് 2500 രൂപയാണ് സീനിയറേജായി അടക്കേണ്ടത്. ഹാരിസൺസിന് മുറിച്ചുമാറ്റാനുള്ളത് ലക്ഷക്കണക്കിന് മരങ്ങളാണ്.
ഇൗ അനുമതി പിൻപറ്റി സംസ്ഥാനമാകെ തോട്ടംമേഖലയിലെ മറ്റു കമ്പനികൾക്കും സൗജന്യമായി മരംമുറിക്കാൻ അനുമതി നൽകേണ്ടിവരും. ഇതുസംബന്ധിച്ച് സർക്കാർതലത്തിൽ ധാരണയായിട്ടുമുണ്ട്. പ്രളയ നഷ്ടം നികത്താൻ ഫണ്ടിനായി നാടാകെ പരിവ് നടത്തുന്ന സർക്കാറാണ് തോട്ടംമേഖലയിൽ നൂറുകണക്കിന് കോടി രൂപ നഷ്ടപ്പെടുത്തി സൗജന്യ മരംമുറിക്ക് അനുവാദം നൽകിയിരിക്കുന്നത്. തോട്ടംമേഖലയിലെ മൂന്നുലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ ക്ഷേമത്തിനെന്ന പേരിലാണ് മരംമുറി തടഞ്ഞ് ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്ത് അനുമതി നൽകുന്നത്. കമ്പനികൾ മരംമുറിച്ച് കടത്തുന്നതുകൊണ്ട് തൊഴിലാളിക്ക് എന്ത് ഗുണമെന്ന ചോദ്യവുമുയരുന്നു. മരംമുറിക്ക് അനുമതി നൽകി പൊതുഭരണ വകുപ്പിേൻറതായി സർക്കുലറാണ് ഇറങ്ങിയത്. അതനുസരിച്ചാണ് ടെൻഡർ ക്ഷണിച്ചതെന്ന് ഹാരിസൺസ് കമ്പനി അധികൃതർ അവകാശപ്പെടുന്നു.
മരംമുറിക്ക് അനുമതി നൽകി ഇറക്കിയ ഉത്തരവ് താൻ കണ്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. തോട്ടംമേഖലക്ക് ആശ്വാസം പകരുന്ന ഒേട്ടറെ നടപടികൾ ൈകക്കൊള്ളാൻ തീരുമാനിച്ചിരുന്നു. അതിൽ മരം മുറിക്കാൻ അനുമതി നൽകുന്ന വിഷയവും പരിഗണിച്ചിരുന്നു. അതനുസരിച്ച് ഇറങ്ങിയ ഉത്തരവായിരിക്കാം ഇതെന്നാണ് കരുതുന്നത്. ഹാരിസൺസ് ഭൂമി കേസിൽ നിയമപരമായ നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ നടപടി ഭൂമിയുടെ ഉടമസ്ഥത കമ്പനിക്ക് അനുവദിച്ചു നൽകുന്നതിന് തുല്യമാണെന്നും ഭൂമി കേസിൽ ഇത് തിരിച്ചടിയാകുമെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സൗജന്യ മരംമുറിഭൂമിയിലുള്ള സർക്കാറിെൻറ അവകാശം ഒഴിഞ്ഞുകൊടുക്കലാണെന്ന് മുൻ സർക്കാർ അഭിഭാഷക സുശീല ആർ. ഭട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.