ലിംഗഛേദം: മകൾക്കെതിരെ മാതാവിെൻറ പരാതി
text_fieldsതിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെൺകുട്ടിക്കെതിരെ മാതാവും സഹോദരനും രംഗത്ത്. സംഭവത്തിൽ ഗംഗേശാനന്ദ സ്വാമി നിരപരാധിയാണെന്നും പെൺകുട്ടിയെ അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും ഡി.ജി.പിക്കും വനിത കമീഷനും നൽകിയ പരാതിയിൽ ഇരുവരും പറഞ്ഞു. തങ്ങൾക്ക് വർഷങ്ങളായി സ്വാമിയെ അറിയാം. ഭർത്താവിന് ചികിത്സ സഹായം നൽകിയിരുന്നത് സ്വാമിയാണ്. എന്നാൽ, ഒരു യുവാവുമായുള്ള മകളുടെ പ്രണയത്തെ സ്വാമി എതിർത്തിരുന്നു. ഇതിൽ അവൾക്ക് സ്വാമിയോട് വൈരാഗ്യമുണ്ടായിരുന്നു.
പ്രണയനൈരാശ്യം മൂലം രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ച മകൾ കഴിഞ്ഞ ഒന്നരവർഷമായി സ്വാമിയോട് മിണ്ടാറില്ല. എന്നാൽ, സംഭവദിവസം മകൾ സ്വാമിയെ മൊബൈലിൽ വിളിച്ച് മാപ്പപേക്ഷിക്കുകയും ഉടൻ വീട്ടിലെത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
അവളുടെ നിർബന്ധപ്രകാരമാണ് വയനാട്ടിലായിരുന്ന സ്വാമി തിരുവനന്തപുരത്തെത്തിയത്. രാവിലെ 10 മണിക്ക് പുറത്തുപോയ മകൾ വൈകീട്ട് ആറരക്കാണ് വീട്ടിൽ തിരിച്ചെത്തിയത്. പകൽ കാമുകനൊപ്പം ചെലവിട്ട അവൾ വീട്ടിലെത്തിയ സ്വാമിയുമായി നല്ല സൗഹൃദത്തിലായിരുന്നു -പരാതിയിൽ പറയുന്നു.
രാത്രി സ്വാമി ഹാളിലാണ് കിടന്നുറങ്ങിയത്. പാലും പഴങ്ങളും നൽകി താൻ മുറിയിലേക്ക് പോയപ്പോഴാണ് ബഹളം േകട്ടത്. ചെന്നുനോക്കുമ്പോൾ മകൾ പുറത്തേക്കോടുന്നതും സ്വാമി ജനനേന്ദ്രിയം അറ്റനിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതുമാണ് കണ്ടത്. മാനസിക വിഭ്രാന്തിയിലുള്ള മകൾ ദുർബലനിമിഷത്തിൽ ചെയ്ത കൃത്യമാകും ഇതെന്നും സംഭവത്തിൽ മകളുടെ കാമുകന് പങ്കുള്ളതായി സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു.
ഇയാളുമായി കുടുംബത്തിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. സംഭവശേഷം പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച്, സ്വാമി മകളെ ബലാത്സംഗം ചെയ്തെന്നും അദ്ദേഹം 40 ലക്ഷം തട്ടിയതായി മൊഴി നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി പരാതിയിൽ ഉണ്ട്.
എന്നാൽ, പെൺകുട്ടിക്കെതിരെ മാതാവും സഹോദരനും രംഗത്തെത്തിയതിന് പിന്നിൽ ആരുടെയെങ്കിലും സമ്മർദമുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. നേരത്തേ ഇതേ വാദമുന്നയിച്ച് സ്വാമിയുടെ ബന്ധുക്കളും ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. രണ്ടുതവണ മാതാവിനെ ചോദ്യം ചെയ്തെങ്കിലും അന്നൊന്നും പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ മാതാവും സഹോദരനും പരാതിയിൽ ഉന്നയിച്ചത്.
പെൺകുട്ടിയാണ് കൃത്യം ചെയ്തതെന്ന് മാതാവ് ആരോപിക്കുമ്പോഴും താൻ സ്വയം ജനനേന്ദ്രിയം ഛേദിച്ചതാണെന്നാണ് ഗംഗേശാനന്ദ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പെൺകുട്ടിയുടെ മാതാവ് പരാതിയിൽ പറഞ്ഞ കാര്യങ്ങളൊന്നും സ്വാമി ഇതുവരെ പൊലീസിനോട് പറഞ്ഞിട്ടില്ലെന്നതും ദുരൂഹത ഉയർത്തുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസിെൻറ പ്രത്യേക സെല്ലിൽ കഴിയുന്ന സ്വാമിയെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.