വരൾച്ച തടയാൻ ഹരിതകേരളം മിഷന്‍; എല്ലാവർക്കും പാർപ്പിടം
text_fieldsതിരുവനന്തപുരം: 2017 ലേതുപോലെ ഇനിയൊരു വരൾച്ച കേരളത്തില്‍ ഉണ്ടാവരുത് എന്നതാണ് ഹരിത കേരളം മിഷന്‍റെ പ്രധാന ലക്ഷ്യമെന്ന് ബജറ്റ് പ്രഖ്യാപനം. മൂന്ന് വർഷം കൊണ്ട് 10 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുയാണ് മിഷന്‍റെ പരിപാടി. കുളങ്ങള്‍, നീര്‍ച്ചാലുകള്‍, അരുവികള്‍, തോടുകള്‍, തടാകങ്ങള്‍ എന്നിവ പുനരുദ്ധരിക്കും.
ശുചിത്വമിഷന് 127 കോടി രൂപയാണ് ബജറ്റിൽ ഇത്തവണ നീക്കിവെച്ചിരിക്കുന്നത്. മാലിന്യമകന്ന തെരുവുകളും മാലിന്യം വലിെച്ചറിയാത്ത മനസുകളും ചേർന്നാണ് ശുചിത്വകേരളം വിജയിപ്പിക്കേണ്ടതെന്നും ബജറ്റിൽ പറയുന്നു.
വയലേലകളില്‍ 10 ശതമാനം വർധന, പച്ചക്കറിയില്‍ സ്വയംപര്യാപ്തി, ഓരോ വീട്ടിലേയും കമ്പോസ്റ്റ് പിറ്റ് അല്ലെങ്കില്‍ വളക്കുഴി, വെള്ളക്കെട്ട് പ്രദേശങ്ങളില്‍ മിനി തുമ്പൂര്‍മുഴി കമ്പോസ്റ്റിങ്, തരിശുരഹിത വയലുകള്‍, സമ്രഗ നാളികേര പുരയിടക്കൃഷി, കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, നിര്‍വ്വഹണത്തിന് തൊഴിലുറപ്പുപദ്ധതി ഉപയോഗപ്പെടുത്തും.
കേരളം സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാകുമെന്ന് ബജറ്റിൽ വാഗ്ദാനം. ഭൂമിയുള്ള ഭവനരഹിതര്‍ക്ക് നിലവിലെ സ്‌കീമിൽ വീട് വെച്ച് നൽകും. ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയങ്ങള്‍. ജനറല്‍ വിഭാഗത്തിന് 3 ലക്ഷം രൂപയും എസ്.സി, മത്സ്യ െത്താഴിലാളികള്‍ എന്നിവര്‍ക്ക് 3.5 ലക്ഷം രൂപയും വീടുവെക്കാൻ ധനസഹായം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.