കുഞ്ഞാലിക്കുട്ടിക്കും ചെന്നിത്തലക്കുമെതിരെ ഒളിയമ്പുകളുമായി എം.എസ്.എഫ് വനിത നേതാവ്
text_fieldsകോഴിക്കോട്: മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിനെ പരോക്ഷമായി പരിഹസിച്ചും കുളത്തൂപ്പുഴയിലെ പീഡനം സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിവാദ പരാമർശത്തെ വിമർശിച്ചും എം.എസ്.എഫ് വനിത വിഭാഗമായ ഹരിതയുടെ സംസ്ഥാന അധ്യക്ഷ മുഫീദ തെസ്നി.
ഫേസ് ബുക്ക് പോസ്റ്റുകളിലൂടെയാണ് ഇവർ യു.ഡി.എഫിൻറെ ഉന്നത നേതാക്കൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ''എനിക്ക് ശേഷം പ്രളയം. പിന്നെ കോവിഡ്. വീണ്ടും ഞാൻ. എനിക്ക് ശേഷം പ്രളയം. അങ്ങനെയങ്ങനെ....'' എന്നാണ് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങൾക്കിടെ മുഫീദയുടെ പോസ്റ്റ്.
''Rape isn't Funny So Please Stop Joking About It...'' എന്നാണ് ചെന്നിത്തലക്കെതിരായ പോസ്റ്റ്. പ്രളയ-കോവിഡ് പോസ്റ്റിൽ കുഞ്ഞാലിക്കുട്ടിയെയാണ് ഉദ്ദേശിച്ചതെന്ന് തോന്നുമെന്നും വ്യക്തത വരുത്തണമെന്നും മുസ് ലിം ലീഗ് പ്രവർത്തകർ കമൻറിട്ടുണ്ട്. 'പിണറായി വന്നപ്പോ ഇങ്ങനെ ഓകെയല്ലേ സംഭവിച്ചത്' എന്നാണ് ഇതിന് മുഫീദയുടെ മറുപടി.
'ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാണ് അതാരും മറക്കരുത്' എന്ന് രണ്ടാമത്തെ പോസ്റ്റിലിട്ട കമൻറിന് 'അടുത്തതിനെ കുറിച്ചു സംസാരിക്കാൻ യോഗ്യത വേണമെങ്കിൽ ഇപ്പൊ ഉള്ള മുഖ്യമന്ത്രിയുടെ സ്ത്രീ പീഡനത്തോടുള്ള സമീപനം ഒന്നു പരിശോധിക്കുന്നത് നന്നാവും' എന്നും പ്രതികരിച്ചിട്ടുണ്ട് ഹരിത സംസ്ഥാന അധ്യക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.