Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹരിത നേതാക്കളുടെ...

ഹരിത നേതാക്കളുടെ പരാതി: റിപ്പോർട്ട്​ സമർപ്പിക്കാൻ പൊലീസ്​ കമീഷണർക്ക്​ വനിത കമീഷൻ നിർദേശം

text_fields
bookmark_border
muslim league
cancel

കോഴിക്കോട്​: സ്​ത്രീവിരുദ്ധ പരാമർശത്തി​‍െൻറ പേരിൽ എം.എസ്.എഫ്​ സംസ്ഥാന പ്രസിഡൻറ്​ പി.കെ. നവാസിനെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താൻ കോഴിക്കോട്​ സിറ്റി പൊലീസ്​ കമീഷണർ എ.വി. ജോര്‍ജിന് വനിത കമീഷൻ​ നിർദേശം. തുടർന്ന്​ സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ പി.സി. ഹരിദാസൻ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി.

ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയുടെ മൊഴി കോട്ടക്കലിലെ വീട്ടിലെത്തിയും സംസ്ഥാന പ്രസിഡൻറ്​ മുഫീദ തെസ്നി അടക്കമുള്ള നേതാക്കളുടെ മൊഴി ഫോണിലൂടെയുമാണ്​ രേഖപ്പെടുത്തിയത്​. റിപ്പോര്‍ട്ട് വനിതാ കമീഷന് ഉടന്‍ കൈമാറുമെന്നാണ്​ വിവരം. അതിന് ശേഷമാവും എം.എസ്.എഫ് പ്രസിഡൻറ്​ പി.കെ. നവാസിനെതിരെയും മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അബ്​ദുല്‍ വഹാബിനെതിരെയും കേസ് എടുക്കുന്ന കാര്യത്തില്‍ വനിത കമീഷൻ തീരുമാനമെടുക്കുക.

ലീഗ് നേതൃത്വത്തി‍​െൻറ നിര്‍ദേശപ്രകാരം പാണക്കാട് മുനവ്വറലി തങ്ങള്‍ ഹരിത നേതാക്കളായ മുഫീദ തെസ്നിയുമായും നെജ്മ തബ്ഷീറയുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടാക്കാനായില്ല. നവാസിനെതിരെ നടപടിയെടുത്താല്‍ മാത്രമേ പരാതി പിന്‍വലിക്കൂവെന്ന നിലപാടിൽ ഹരിതനേതാക്കള്‍ ഉറച്ചുനിൽക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harithamuslim leaguestate Women's commission
News Summary - Haritha leaders' complaint: Women's commission directs police commissioner to submit report
Next Story