തടവറകളും ഹരിതാഭമാകും; ഹരിതകർമ സേന ജയിലുകളിലേക്കും
text_fieldsകണ്ണൂർ: തടവറകൾ ഹരിതാഭമാക്കാൻ ഹരിതകർമ സേന ഇനി ജയിലുകളിലേക്ക്. കണ്ണൂർ സെൻട്രൽ ജയിലിനെ മാലിന്യ മുക്തമാക്കി ഹരിത ജയിലാക്കി മാറ്റുന്നതിന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ ഹരിതകർമ സേനയുടെ പ്രവർത്തനം ‘ഹരിത സ്പർശം’ എന്ന പേരിൽ തുടങ്ങും.
സംസ്ഥാനത്തെ ജയിലുകളിൽ അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകർമ സേന രൂപവത്കരിക്കുന്ന ആദ്യ ജയിലാണ് കണ്ണൂർ സെൻട്രൽ ജയിൽ. ജയിലിലെ അന്തേവാസികൾ തന്നെയാണ് ഹരിതകർമ സേനാംഗങ്ങൾ. ജയിലിലെ ഒാരോ ബ്ലോക്കിൽ നിന്നും ഓരോ തടവുകാരനെ ഉൾപ്പെടുത്തി അജൈവ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകിയാണ് ഹരിതകർമ സേന രൂപവത്കരിക്കുന്നത്. 12 പേരടങ്ങിയ സേനയാണ് ആദ്യ ഘട്ടത്തിൽ സെൻട്രൽ ജയിലിൽ പ്രവർത്തിക്കുക.
ജയിലിനകത്ത്നിന്ന് ശേഖരിക്കുന്ന പാഴ് വസ്തുക്കൾ സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമ്പൂർണ മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായാണ് ജയിലിൽ ഹരിതകർമ രൂപവത്കരിക്കുന്നത്.
ഹരിതകർമ സേന രൂപവത്കരണത്തിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ഹരിത കേരളം മിഷനും ശുചിത്വ മിഷനുമാണ് നൽകുന്നത്. ജയിലിലെ തടവുകാരെ ഉപയോഗിച്ച് മാലിന്യ സംസ്കരണ മേഖലയിലേക്ക് ആവശ്യമായ വിവിധ ഉൽപന്നങ്ങളുടെ നിർമാണവും ജയിലിൽ തുടങ്ങുകയാണ്.
തെങ്ങോല ഈർക്കിൾ ഉപയോഗിച്ച് ചൂൽ നിർമാണം, തുണി സഞ്ചി നിർമാണം, വിത്ത് പേന തുടങ്ങിയ ബദൽ ഉൽപന്നങ്ങളാണ് നിർമിക്കുന്നത്. ഹരിത ജയിലാക്കുന്നതിന്റ ഭാഗമായി, മുല്ലപ്പൂ കൃഷി, ശലഭോദ്യാനം, നാടൻ മാവുകളുടെ ജീൻ ബാങ്ക്, മലിന ജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഹരിത സ്പർശം പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹരിതകർമ സേനയുടെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.