പ്ലാസ്റ്റിക് നീക്കാൻ മാത്രമല്ല, പാടം കൊയ്യാനും ഹരിതകർമസേന
text_fieldsതൃക്കരിപ്പൂർ: കതിരണിഞ്ഞ പാടം കൊയ്യാൻ ആളില്ലാതെവന്നപ്പോൾ തൃക്കരിപ്പൂരിൽ ഹരിതകർമസേന തന്നെ വിള കൊയ്യാനിറങ്ങി. ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ഹരിതകർമസേന അംഗത്തിന് വേണ്ടിയാണ് സേന പ്രവൃത്തി ഏറ്റെടുത്തത്. നെല്ല് വിളഞ്ഞ് പാകമായിട്ടും കൊയ്യാൻ ആളെ കിട്ടാതായതോടെ ഹരിതകർമസേനാംഗം കൂടിയായ ദിവ്യ സഹപ്രവർത്തകരോട് പ്രയാസം വിവരിച്ചു. മറുത്തൊന്നും ആലോചിക്കാതെ പ്രവർത്തകർ ഒന്നടങ്കം അരിവാളേന്തി പാടത്തിറങ്ങുകയായിരുന്നു.
പഞ്ചായത്ത് അധികൃതർ പൂർണ പിന്തുണയേകി കൂടെനിന്നു. പഞ്ചായത്തിലെ 42 ഹരിത കർമസേന അംഗങ്ങളും തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പാടത്തിറങ്ങി നെല്ല് കൊയ്തു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സീത ഗണേഷ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, വാർഡ് മെംബർമാരായ ഇ.ശശിധരൻ, എം.രജീഷ് ബാബു, യു.പി.ഫായിസ്, സി.ഡി.എസ് ചെയർപേഴ്സൺ എം. മാലതി, നവകേരളം കർമപദ്ധതി റിസോർസ് പേഴ്സൺ പി.വി.ദേവരാജൻ, ആസൂത്രണ സമിതി അംഗം കെ.വി.മുകുന്ദൻ, പാടശേഖര സമിതി പ്രസിഡന്റ് ടി.അജിത, പൊതുപ്രവർത്തകരായ കെ.വി. ഗണേഷ്, കെ.വി ശശി, വി. പത്മനാഭൻ, എ.ഡി.എസ് സെക്രട്ടറി കെ.വി രമ്യ, വി.ഇ.ഒ എസ്.കെ.പ്രസൂൺ, കെ.ഷീന, വി.വി രാജശ്രീ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.