ഹാരിസൺസ് കേസിൽ ൈഹകോടതി നിയമങ്ങൾ മറികടക്കുന്നെന്ന് ആക്ഷേപം
text_fieldsകൊല്ലം: ഹാരിസൺസ് ഭൂമി കേസിൽ ൈഹകോടതി നിയമങ്ങൾ മറികടക്കുെന്നന്ന ആക്ഷേപം ശക്തമാകുന്നു. വിജിലൻസ് പിടിച്ചെടുത്ത, വ്യാജമെന്ന് ആരോപണമുയർന്ന ആധാരം തിരികെ നൽകണമെന്ന് കാട്ടി ഹാരിസൺസ് ഫയൽ ചെയ്ത കേസിൽ ആധാരം ഹാജരാക്കാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടു.
തൊണ്ടിമുതലായ ആധാരം വിട്ടുനൽകണമെന്ന പ്രതികളുടെ ആവശ്യത്തിൽ വിജിലൻസിെൻറ വാദംപോലും കേൾക്കാതെ കോടതി ഉടനടി നടപടികളെടുത്തതോടെയാണ് കോടതിക്കെതിരെ വിമർശനങ്ങളുയരുന്നത്. ഹൈകോടതിയുടേത് കേട്ടു കേൾവിയില്ലാത്ത നടപടിയാണെന്ന് ഹാരിസൺസ് കേസിൽ നേരത്തേ സർക്കാർ അഭിഭാഷകയായിരുന്ന സുശീല ആർ. ഭട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു. വളരെ പാടുപെട്ടാണ് ൈഹകോടതി ഉത്തരവിലൂടെ തന്നെ ഇൗ വ്യാജ ആധാരം വിജിലൻസ് കേസിൽ ഹാജരാക്കിയത്. വിജിലൻസ് കേസിലെ എഫ്.െഎ.ആർ സുപ്രീം കോടതി വരെ അംഗീകരിച്ചിരുന്നു. അന്വേഷണത്തിൽ ഇൗ വ്യാജ ആധാരം നിർണായകമാണെന്നിരിക്കെ, അത് ഹൈകോടതി രജിസ്ട്രാറുടെ കസ്റ്റഡിയിൽ വിട്ടുനൽകുന്നത് മൊത്തം ക്രിമിനൽ കേസ് അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഒരുക്കുമെന്നും സുശീല ആർ. ഭട്ട് പറഞ്ഞു. ഹൈകോടതി നടപടികൾ അസാധാരണമാണെന്ന് വിജിലൻസ് വൃത്തങ്ങളും പറയുന്നു. തൊണ്ടിമുതലായ വ്യാജ ആധാരം സൂക്ഷിക്കാനുള്ള ഇടമല്ല ഹൈകോടതി. ആധാരം ഹാജരാക്കേണ്ടത് കേസ് നടക്കുന്ന വിജിലൻസ് കോടതിയിലാണ്. അല്ലാതെ, ഹൈകോടതി രജിസ്ട്രാറുടെ മുന്നിൽ അല്ലെന്ന് പേര് വെളിപ്പെടുത്താതെ ഒരു വിജിലൻസ് ഡിവൈ.എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു. ഹാരിസൺസ് കേസിൽ ഹൈകോടതിയിൽ നിന്നുണ്ടാകുന്ന വിധികൾ ദുരൂഹത ഉണർത്തുെന്നന്ന് ഭൂസമരക്കാർ ആരോപിക്കുന്നു.
കോടതി നടപടി അധികാരം മറന്നുള്ള പ്രവൃത്തിയാണെന്ന് അവർ പറയുന്നു. ഹാരിസൺസിെൻറ ആധാരം വ്യാജമെങ്കിൽ അത് തെളിയിക്കേണ്ട ചുമതല സംസ്ഥാന സർക്കാറിനാണെന്ന് പറഞ്ഞതിലൂടെ 1957ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ െസക്ഷൻ 20, 20 എ എന്നീ വകുപ്പുകളും ഹൈകോടതി കാറ്റിൽ പറത്തിയെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാർ റോബിൻ ഹുഡ് ആകരുതെന്ന പരാമർശത്തിലൂടെ ൈഹകോടതി തള്ളിപ്പറഞ്ഞത് സുപ്രീംകോടതി ശരിെവച്ച ഭൂപരിഷ്കരണ നിയമത്തെയാണെന്നും ആക്ഷേപമുയർന്നു. ഭൂപരിഷ്കരണ നിയമത്തിനെതിരായ കേസിൽ ജന്മിമാരിൽനിന്നും വൻകിട ഭൂവുടമകളിൽ നിന്നും ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകാനാണ് നിയമം കൊണ്ടുവന്നതെന്ന സർക്കാർ വാദം ശരിെവച്ച് 1972 ഏപ്രിൽ 27ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഹാരിസൺസ് കേസിൽ വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രനും അശോക് മേനോനും അടങ്ങിയ ഹൈകോടതി ഡിവിഷൻ െബഞ്ച് പറഞ്ഞത് വൻകിട കമ്പനികളുടെ ഭൂമി ഏറ്റെടുത്ത് ദലിതുകൾക്കും മറ്റും നൽകാൻ സർക്കാറിന് അവകാശമില്ലെന്നാണ്. ഭൂ സംരക്ഷണ നിയമം അനുസരിച്ച് സർക്കാർ എടുക്കുന്ന നടപടികളിൽ സിവിൽ കോടതികൾ ഇടപെടരുതെന്ന് നിയമത്തിലെ സെക്ഷൻ 20, 20 എ എന്നിവ പറയുന്നുണ്ട്. ഇതെല്ലാം മറികടന്നാണ് ഭൂമിയുടെ ഉടമസ്ഥതയിൽ തർക്കമുണ്ടെങ്കിൽ അത് സിവിൽ കോടതിയാണ് പരിഗണിക്കേണ്ടത് എന്ന് വിധിയിൽ പറഞ്ഞത്.
ജനഹിതം അനുസരിച്ച് നടപടികളെടുക്കുകയല്ല സർക്കാറിെൻറ കടമയെന്ന പരാമർശം ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് സർവാധികാരികൾ അവരുടെ താൽപര്യം അനുസരിച്ച് ഭരിക്കുകയാണ് സർക്കാറുകളുടെ കടമ. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന ഞങ്ങൾ ഇന്ത്യക്കാർ എന്ന പ്രഖ്യാപനത്തെ പോലും കോടതി തള്ളിപ്പറയുകയാണെന്ന് ഭൂ അധികാര സംരക്ഷണ സമിതി ആരോപിക്കുന്നു.
വിധിക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി നൽകും -ഗീതാനന്ദൻ
പത്തനംതിട്ട: ഹാരിസൺ മലയാളം പ്ലാേൻറഷൻസിെൻറ അനധികൃത ഭൂമി ഏറ്റെടുക്കാൻ നിർദേശിക്കുന്ന രാജമാണിക്യം റിപ്പോർട്ടിെൻറ തുടർനടപടി റദ്ദാക്കിയ ഹൈകോടതിവിധി രാജ്യത്തിെൻറ പരമാധികാരം അട്ടിമറിക്കുന്നതാണെന്നും രാജ്യത്തെ ക്രിമിനൽ വാഴ്ചയിലേക്ക് നയിക്കുന്ന നിയമവിരുദ്ധ നടപടിക്കെതിരെ രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഗവർണർ എന്നിവർക്ക് പരാതി നൽകുമെന്നും ഭൂഅധികാര സംരക്ഷണ സമിതി കൺവീനർ എം. ഗീതാനന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഹൈകോടതിയിൽനിന്ന് കേസ് മറ്റ് സംസ്ഥാനത്തേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് വരുന്ന ഭൂരഹിതരായവരുടെ പ്രശ്നങ്ങൾ ബോധപൂർവം മറച്ചുവെച്ച് ഭൂമാഫിയക്കുവേണ്ടി നിയമങ്ങളെ അട്ടിമറിക്കാനാണ് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.െഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ തുടരുന്ന നയമെന്നും ഗീതാനന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.