ഹാരിസൺസ് ഫയൽ ഇഴയുന്നു
text_fieldsതിരുവനന്തപുരം: ഹാരിസൺസ് കേസിൽ ഫയൽ ഇഴയുന്നു. നിയമവകുപ്പ് തടസ്സം സൃഷ്ടിക്കുന്നെന്ന് റവന്യൂവകുപ്പ്. ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച് തീർപ്പുകൽപിക്കാൻ സ്പെഷൽ ഓഫിസർക്ക് അധികാരമില്ലെന്ന ഹൈകോടതിയുടെ കണ്ടെത്തൽ സുപ്രീംകോടതിയും ശരിെവച്ചതോടെ സർക്കാർ പ്രതിസന്ധിയിലാണ്. ഉടമാവകാശം തെളിയിക്കാൻ സിവിൽ കോടതിയെ സമീപിക്കാനാണ് കോടതിനിർേദശം. അതിനാൽ സംസ്ഥാനസർക്കാറിനെതിരായ പരാമർശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് റിവ്യൂഹരജി നൽകുന്നത്. അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ കർണാടക, ആന്ധ്ര സർക്കാറുകളുടെ മാതൃകയിൽ ലാൻഡ് ഗ്രാബിങ് പ്രൊഹിബിഷൻ നിയമം പാസാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അതിനുള്ള നീക്കം ഇപ്പോഴും പാതിവഴിയിലാണ്. ഈ നിർേദശത്തോട് നിയമവകുപ്പിന് അനുകൂലസമീപനമല്ല.
മറ്റൊരു സാധ്യത 1980ലെ ലാൻഡ് ആൻഡ് ലീസ് നിയമപ്രകാരം ഭൂമി തിരിച്ചുപിടിക്കുകയാണ്. വിവാദഭൂമി പാട്ടവസ്തുവായാണ് കൈവശം വെച്ചതെന്ന് ഹാരിസൺസ് സമ്മതിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ രാജാക്കന്മാർ പാട്ടം നൽകിയതിെൻറ രേഖകളുമുണ്ട്. അതുപോലെ ഇടവക ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരവും ഭൂമി തിരിച്ചെടുക്കാൻ കഴിയും. പലഭൂമിയും ഇത്തരത്തിൽ ഏറ്റെടുത്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഹൈകോടതി ഉത്തരവനുസരിച്ച് സിവിൽ കോടതിയിൽ കേസുകൾ ഫയൽ ചെയ്ത് ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുക ഏറെ സമയമെടുക്കുന്ന കാര്യമാണ്. കാലദൈർഘ്യവും പരിഗണിക്കുമ്പോൾ അടുത്തെങ്ങും ഹാരിസൺ ഭൂമി ഏറ്റെടുക്കാൻ കഴിയില്ല. ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ നിയമനിർമാണ മാർഗം ആലോചിക്കുന്നത്. ഭൂപരിഷ്കരണനിയമം നടപ്പാക്കിയപ്പോൾ താലൂക്ക് ലാൻഡ് ബോർഡാണ് ഹാരിസൺസ് അടക്കമുള്ള വിദേശകമ്പനികളുടെ രേഖകൾ പരിശോധിക്കാതെ ഭൂമി നൽകിയത്. ആ തീരുമാനം പുനഃപരിശോധിക്കാൻ നേരേത്തതന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ, സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. മാനന്തവാടി താലൂക്ക് ലാൻഡ് ബോർഡ് എടുത്ത തീരുമാനം പുനഃപരിശോധിച്ച് റദ്ദ് ചെയ്യണമെന്ന് ഡോ.ഡി. സജിത് ബാബു മുതൽ രാജമാണിക്യം വരെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താലൂക്ക് ലാൻഡ് ബോർഡ് തീരുമാനം പുനഃപരിശോധിച്ച് വിദേശകമ്പനികൾക്ക് നൽകിയ ഭൂമി തിരിച്ചെടുക്കാൻ കഴിഞ്ഞേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം നിർണായമെന്ന് റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വിദേശകമ്പനിക്ക് കോടതിയിൽ ഭൂമിക്ക് വേണ്ടി വാദിക്കാൻ പോലും അവകാശമില്ലെന്ന് അഡ്വ. കാളീശ്വരം രാജ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.