ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഹാരിസൺസ് കൈയടക്കിയത് 70,000 ഏക്കർ
text_fieldsപത്തനംതിട്ട: ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനി പ്രധാനമായും ലംഘിച്ചത് 1963ലെ കേരള ഭൂപരിഷ്കരണ നിയമം. നിയമവ്യവസ്ഥകൾ ലംഘിച്ച് സർക്കാറിന് അവകാശപ്പെട്ട 70,000 ഏക്കർ വ്യാജരേഖകൾ ചമച്ച് ഹാരിസൺസ് ൈകവശംെവച്ചിരിക്കുന്നു എന്നാണ് സർക്കാറിെൻറ കണ്ടെത്തൽ.
കുടിയാന്മാർക്ക് ഭൂമി നൽകാനുള്ള വ്യവസ്ഥ ദുരുപയോഗം ചെയ്ത് കുടിയാനെന്ന നിലയിൽ പോലും കമ്പനി നൂറുകണക്കിന് ഏക്കർ കൈവശംെവച്ചിട്ടുണ്ട്. ഭൂപരിഷ്കരണ നിയമത്തിെൻറ ഉപജ്ഞാതാക്കളായ ഇടതു സർക്കാർ ഇതിനെതിരെ എന്തു നടപടി സ്വീകരിക്കുമെന്നത് വൻകിടക്കാരുടെ ഭൂമി ൈകയേറ്റത്തിൽ നിർണായക ചുവടുെവപ്പാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിയമം ലംഘിച്ച് കമ്പനി 70,000 ഏക്കർ ൈകവശം െവച്ചിട്ടുെണ്ടന്ന് റവന്യൂ സ്പെഷൽ ഒാഫിസർ രാജമാണിക്യമാണ് കണ്ടെത്തി സർക്കാറിന് റിപ്പോർട്ട് നൽകിയത്. ഭൂപരിഷ്കരണ നിയമം 85 (2) വകുപ്പ് പ്രകാരം മിച്ചഭൂമി കൈവശമുണ്ടോ ഇല്ലയോ എന്നതിന് ഭൂ ഉടമകൾ ലാൻഡ് ബോർഡിൽ സീലിങ് റിട്ടേൺ ഫയൽ ചെയ്യണം. വൈത്തിരി ലാൻഡ് ബോർഡിൽ 1972 ഏപ്രിൽ നാലിന് മലയാളം പ്ലാേൻറഷൻസ് (യു.കെ) ലിമിറ്റഡിന് വേണ്ടി അവരുടെ ഏജൻറായ ഹാരിസൺ ആൻഡ് േക്രാസ് ഫീൽഡ് കമ്പനി കത്ത് നൽകി.
ആ കത്ത് ലാൻഡ് ബോർഡ് സീലിങ് റിട്ടേണായി പരിഗണിച്ചു. നിയമപ്രകാരം സീലിങ് റിട്ടേൺ ഫയൽ ചെയ്യേണ്ടത് റവന്യൂ വകുപ്പിെൻറ ഫോറം ഒന്ന് പ്രകാരമാണ്. കൈവശ ഭൂമിയുടെ സർവേ നമ്പറുകൾ, അവയുടെ ആധാരം, എലുകകൾ, മുന്നാധാരങ്ങൾ എന്നിങ്ങനെയുള്ള രേഖകൾ ഒന്നും കമ്പനി സമർപ്പിച്ചിട്ടില്ല. ഫോറം ഒന്നിൽ അപേക്ഷ നൽകാത്തതിനാൽ നിയമപ്രകാരം ഹാരിസൺ ഇതുവരെ സീലിങ് റിട്ടേൺ ഫയൽ ചെയ്തിട്ടില്ല. ഭൂപരിഷ്കരണ നിയമം ജന്മിമാരുടെ ഭൂമിയിൽ താമസിച്ചുവന്ന കർഷക തൊഴിലാളികൾക്ക് കുടിയാൻ എന്ന നിലയിൽ ഭൂമി നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതുപ്രകാരം ഹാരിസൺസിെൻറ മുൻഗാമികളെന്ന് പറയപ്പെടുന്ന മലയാളം പ്ലാേൻറഷൻസ് എന്ന ബ്രിട്ടീഷ് കമ്പനി നൂറുകണക്കിന് ഏക്കറാണ് ൈകവശപ്പെടുത്തിയത്. നാട്ടുകാരായ കർഷക തൊഴിലാളികൾക്ക് അവകാശപ്പെട്ട ഭൂമിയാണിത്. ഇവയെല്ലാം ഇപ്പോഴും ബ്രിട്ടീഷ് കമ്പനിയുടെ പേരിൽ തന്നെയാണ്. ബ്രിട്ടീഷ് കമ്പനി അവരുടെ ഭൂമി ഇപ്പോൾ സംസ്ഥാനത്ത് നിലവിലുള്ള ഹാരിസൺസ് മലയാളത്തിന് ൈകമാറിയതായ രേഖകൾ കോടതികളിൽപോലും കാണിച്ചിട്ടുമില്ല.
കമ്പനിയുടെ കൈവശഭൂമിയുടെ ആധാരം, അതിെൻറ സാധുത, വിദേശ കമ്പനി രാജ്യത്ത് ഭൂമി ൈകവശം െവച്ചിരിക്കുന്നതിലെ നിയമ പ്രശ്നങ്ങൾ തുടങ്ങിയവയൊന്നും പരിശോധിക്കാൻ കമ്പനിക്കെതിരായി സർക്കാർ നൽകിയ കേസുകളിൽ ഹൈകോടതിയോ സുപ്രീംകോടതിയോ തയാറായിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.