ഹാരിസൺസ് ഭൂമി ഏറ്റെടുക്കൽ: റവന്യൂ വകുപ്പ് നിയമവകുപ്പിെൻറ അഭിപ്രായം തേടി
text_fieldsതിരുവനന്തപുരം: ഹാരിസൺസ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നിയമവകുപ്പിെൻറ അഭിപ്രായം തേടി. സുപ്രീംകോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഹൈകോടതിയിൽ പുനഃപരിശോധന ഹരജി ഫയൽ ചെയ്യാനുള്ള സാധ്യത സംബന്ധിച്ച് നിയമവകുപ്പിെൻറ അഭിപ്രായം ആരാഞ്ഞ് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ കത്ത് നൽകി.
കമ്പനിക്ക് പാട്ടമായും സ്വതന്ത്രാവകാശമായും നൽകിയ ഭൂമിയുടെ ഉടമ സർക്കാറാണ്. പാട്ടാവകാശം പുതുക്കി നിശ്ചയിക്കാൻ കലക്ടർമാർക്കാണ് അധികാരം. അതിനാൽ, കലക്ടർമാർക്ക് പാട്ടം പുതുക്കി നിശ്ചയിച്ച് തുടർനടപടി സ്വീകരിക്കാൻ നിർദേശം നൽകാം. ഹാരിസൺസ് ഫയൽ ചെയ്ത പ്രസ്താവനപ്രകാരം സ്വതന്ത്രാവകാശമായി 12,389 ഏക്കറും പാട്ടാവകാശമായി 8999 ഏക്കറും കമ്പനിയുടെ കൈവശമുണ്ട്.1972ൽ വൈത്തിരി താലൂക്ക് ലാൻഡ് ബോർഡ് 58,000 ഏക്കർ ഇളവ് നൽകിയതാണ്. മിച്ചഭൂമിയായി കണ്ടെത്തിയ ഭൂമി തിരിച്ചെടുക്കുന്നതിലും തടസ്സമില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചിട്ടുണ്ട്. അതിനാൽ ഇളവ് നൽകിയതുൾപ്പെടെ നടപടി പുനഃപരിശോധിക്കണം. അക്കാര്യത്തിലും നിയമവകുപ്പിെൻറ അഭിപ്രായം തേടി. വിദേശകമ്പനികൾക്ക് പർച്ചേസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലാത്ത ഭൂമി സംബന്ധിച്ച കേസുകളിൽ ബന്ധപ്പെട്ട താലൂക്ക് ലാൻഡ് ബോർഡുകൾക്ക് നടപടി സ്വീകരിക്കാം. ഇക്കാര്യത്തിലും നിയമവകുപ്പിെൻറ അഭിപ്രായം തേടി.
ലാൻഡ് ൈട്രബ്യൂണൽ നൽകിയ വാങ്ങൽ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുന്നതിനുള്ള നടപടി സംബന്ധിച്ചും നിയമവകുപ്പിെൻറ അഭിപ്രായമാരാഞ്ഞു. ഇടവക അവകാശ ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥ പ്രകാരം ഇടവക ലീസുകൾ സംബന്ധിച്ച് സ്വീകരിക്കേണ്ട തുടർനടപടിയിലും നിയമവകുപ്പ് നിലപാട് വ്യക്തമാക്കണമെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.