ഹാരിസൺസ് ഭൂമി കേസ് വീണ്ടും അട്ടിമറിച്ച് സർക്കാർ
text_fieldsപത്തനംതിട്ട: ഹാരിസൺസ് ഭൂമി കേസിൽ വമ്പൻ അട്ടിമറി നടത്തി സർക്കാർ. ഹാരിസൺസ് മലയാ ളം കമ്പനി കൈവശംെവച്ചിരിക്കുന്നത് സർക്കാർ ഭൂമിയെന്ന വാദം ഹൈകോടതിയിൽ തിരുത്തി. ഇ തോടെ 500 രൂപ ബോണ്ടിെൻറ ബലത്തിൽ അഞ്ചു ജില്ലകളിലെ 18,927 ഏക്കർ ഭൂമിയിൽനിന്ന് യഥേഷ്ടം മ രംമുറിക്കാൻ കമ്പനി അനുമതി നേടി.
ഹാരിസൺസ് കേസിൽ സർക്കാർ അഭിഭാഷകർ ഒത്തുകളി ച്ച് കമ്പനിക്ക് അനുകൂല ഉത്തരവുകൾ നേടിക്കൊടുക്കുന്നതിന് തെളിവാകുകയാണ് ഇൗ കേ സിലെയും സർക്കാറിെൻറ നിലപാട് മാറ്റം. ൈകവശഭൂമിയിൽനിന്ന് മരം മുറിക്കുന്നത് തടഞ്ഞുകൊണ്ടുള്ള 2018 ഡിസംബർ 14ലെ ഹൈകോടതി ഉത്തരവ് പുനഃപരിശോധിക്കുന്നതിനായി ഹാരിസൺസ് നൽകിയ കേസിലാണ് സർക്കാർ നിലപാട് മാറ്റിയത്. തങ്ങളുടെ ൈകവശമുള്ളത് പാട്ടഭൂമിയാണെന്ന വാദത്തെ സർക്കാർ എതിർത്തില്ല. പാട്ടം സംബന്ധിച്ച് കമ്പനിയുടെ ൈകയിൽ രേഖകളൊന്നുമില്ലെന്ന് നേരേത്ത വ്യക്തമായിരുന്നു.
എന്നിട്ടും ഇക്കാര്യം സർക്കാർ അഭിഭാഷകൻ ചോദ്യംചെയ്തില്ല. ഭൂമിയിലെ റബർ മരങ്ങൾ തങ്ങൾെവച്ചുപിടിപ്പിച്ചവയാണെന്നും കാലാവധി കഴിഞ്ഞവ മുറിച്ചുമാറ്റി തൈകൾ നടാൻ അവസരം വേണമെന്നുമുള്ള കമ്പനിയുടെ ഹരജിയിൽ ബോണ്ട് െവച്ചുകൊണ്ട് മരങ്ങൾ മുറിക്കാൻ കോടതി ഫെബ്രുവരി 22ന് അനുമതി നൽകുകയായിരുന്നു. ഇതനുസരിച്ച് 500 രൂപ പത്രത്തിൽ ബോണ്ട് എഴുതി മരങ്ങൾ മുറിക്കുന്നതിന് കമ്പനി നീക്കം തുടങ്ങി. മുറിക്കുന്ന മരങ്ങളുടെ എണ്ണംപോലും കാണിക്കാതെ എസ്റ്റേറ്റുകളുടെ പേര് മാത്രം പറഞ്ഞാണ് ചീഫ് സെക്രട്ടറിക്ക് കമ്പനി ബോണ്ട് നൽകിയിരിക്കുന്നത്.
ഇതനുസരിച്ച് മരംമുറിക്ക് അനുമതി തേടി അതതിടങ്ങളിലെ ഡി.എഫ്.ഒമാർക്കും കമ്പനി അപേക്ഷ നൽകി. ഡി.എഫ്.ഒമാർ അനുമതി നൽകിയാലുടൻ മരംമുറി തുടങ്ങും. ഹാരിസൺസ് വിദേശകമ്പനിയാണെന്നും വ്യാജ ആധാരങ്ങൾ ചമച്ച് ഒരു ലക്ഷത്തോളം ഏക്കർ സർക്കാർ ഭൂമി കൈവശംെവച്ചിരിക്കുന്നു എന്നുമാണ് കോടതികളിൽ സർക്കാർ വാദിച്ചുവന്നത്. ആധാരങ്ങളിലും ഭൂമിയുടെ ഉടമസ്ഥതയിലും തർക്കമുണ്ടെങ്കിൽ സിവിൽ കോടതിയെ സമീപിക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. അതിനിടെ ഹാരിസൺസിൽനിന്ന് ഭൂമി മുറിച്ചുവാങ്ങിയ കമ്പനികൾ കരമടക്കാൻ ഹൈകോടതിയിൽനിന്ന് ഉത്തരവ് നേടിയെടുത്തിരുന്നു.
ഭൂമിയുടെ ഉടമസ്ഥതാതർക്കമൊന്നും റവന്യൂ അഭിഭാഷകർ കോടതിയിൽ അറിയിക്കാതിരുന്നതിനെ തുടർന്നാണ് കരമടക്കുന്നതിന് കമ്പനികൾ ഉത്തരവ് നേടിയെടുത്തത്. കൈവശമുള്ളത് പാട്ടഭൂമിയാെണന്ന വാദത്തെ എതിർക്കാതിരുന്നതോടെ ഉടമസ്ഥതാ തർക്കം ഇല്ലെന്ന നിലയിലേക്ക് റവന്യൂ വകുപ്പ് കാര്യങ്ങൾ കൊണ്ടെത്തിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലെ തോട്ടങ്ങളിൽനിന്നാണ് മരംമുറിക്കാൻ കമ്പനി ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.