ഹാരിസൺസ് ഭൂമി കേസ്: പന്ത് ഇനി വൈത്തിരി ലാൻഡ് ബോർഡിെൻറ കോർട്ടിൽ
text_fieldsപത്തനംതിട്ട: ഹാരിസൺസ് മലയാളം കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുത്ത നടപടി റദ്ദാക്കിയ ൈഹകോടതി വിധി സുപ്രീംകോടതിയും ശരിെവച്ചതോടെ കമ്പനിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഇനി നിർണായക തീരുമാനം കൈക്കൊള്ളേണ്ടത് വൈത്തിരി ലാൻഡ് ബോർഡ്. ഭൂപരിഷ്കരണ നിയമം ഹാരിസൺസ് ലംഘിച്ചു എന്നാണ് സർക്കാർ വാദം. അതിനെതിരെ നടപടിയെടുക്കേണ്ട നിയമപരമായ അധികാരം ലാൻഡ് ബോർഡിനാണെന്നാണ് ൈഹകോടതി വിധിയിൽ പറയുന്നത്. ഹാരിസൺസിന് സംസ്ഥാനത്ത് എട്ടു ജില്ലകളിലായുള്ള 70,000 ഏക്കറിലേറെ ഭൂമിയുടെ കേസുകൾ മുഴുവൻ പരിഗണിക്കുന്നത് വൈത്തിരി ലാൻഡ് ബോർഡാണ്.
മാനന്തവാടി സബ്കലക്ടർ ചെയർമാനും തഹസിൽദാർ, സി.പി.െഎ നോമിനികളായി ഏരിയ സെക്രട്ടറി എം.വി ബാബു, പി.കെ. മൂർത്തി, സി.പി.എം നോമിനികളായി വി. വേണുഗോപാൽ, എം. വേലായുധൻ, കോൺഗ്രസിലെ പി.കെ. കുഞ്ഞുമൊയ്തീൻ എന്നിവർ അംഗങ്ങളുമായ ബോർഡാണ് നിലവിലുള്ളത്.
കമ്പനി നടത്തിയ ഭൂപരിഷ്കരണ നിയമലംഘനത്തിനെതിരെ ഒരു നടപടിയും എടുക്കാതെ മുന്നോട്ട് പോകുകയാണ് ഇടതു നോമിനികളുമടങ്ങിയ ലാൻഡ് ബോർഡ്. ഹാരിസൺസിനെതിരെ നടപടിയെടുക്കണം എന്ന് ഉറച്ച തീരുമാനമുണ്ടെങ്കിൽ അതനുസരിച്ച് ബോർഡിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാൻ സർക്കാറിനാകുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭൂപരിഷ്കരണ നിയമം ലംഘിച്ചിട്ടുെണ്ടങ്കിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 1992ൽ ഹൈകോടതി ഹാരിസൺസ് ഭൂമി കേസ് വൈത്തിരി ലാൻഡ് ബോർഡിലേക്ക് അയച്ചിരുന്നു.
ഇത്ര പ്രമാദമായ കേസ് 1992 മുതൽ തങ്ങളുടെ പരിഗണനയിലുണ്ട് എന്നുപോലും അറിയാതെ ആഴ്ചതോറും യോഗം ചേർന്ന് ചായകുടിച്ച് സിറ്റിങ്ഫീസും വാങ്ങി പിരിയുകയാണ് അംഗങ്ങൾ. ഇതുവരെ ൈകവശഭൂമിയുടെ നിജസ്ഥിതി സംബന്ധിച്ച് നിയമം അനുശാസിക്കുന്ന റവന്യൂ വകുപ്പിെൻറ ഫോറം ഒന്ന് പ്രകാരം കമ്പനി വൈത്തിരി ലാൻഡ് ബോർഡിൽ സീലിങ് റിേട്ടൺ ഫയൽ ചെയ്തിട്ടില്ല. ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന് 54 വർഷം കഴിഞ്ഞിട്ടും സീലിങ് റിേട്ടൺ ഫയൽ ചെയ്യാത്ത കമ്പനിക്കെതിരെ നടപടി സ്വീകരിക്കാത്തതിെൻറ കാരണം പറയേണ്ടത് ബോർഡാണ്. സീലിങ് റിേട്ടൺ ഫയൽ ചെയ്യാത്തത് ക്രിമിനൽ കുറ്റമാണെന്നിരിക്കെയാണ് മൗനം തുടരുന്നത്. ഫോറം ഒന്ന് പ്രകാരം സീലിങ് റിട്ടേൺ ഫയൽ ചെയ്താൽ കൈവശഭൂമിയുടെ സർവേ നമ്പറുകൾ, ആധാരം, എലുകകൾ, മുന്നാധാരങ്ങൾ എന്നിങ്ങനെ ഒട്ടേറെ രേഖകൾ കമ്പനി സമർപ്പിക്കേണ്ടി വരുമായിരുന്നു.
പകരം കമ്പനി 1972ൽ നൽകിയ രണ്ടു പേജുള്ള കത്ത് ലാൻഡ് ബോർഡ് സീലിങ് റിേട്ടണായി പരിഗണിക്കുകയായിരുന്നു. നിയമപ്രകാരം റിേട്ടൺ സമർപ്പിക്കാത്തതിനാൽ കമ്പനിയുടെ ൈകവശഭൂമി മുഴുവൻ സർക്കാർവകയായി പ്രഖ്യാപിക്കാൻ ബോർഡിനാകും. അതൊന്നും അറിയാത്തമട്ടിൽ കഴിഞ്ഞുകൂടുന്ന നടപടി ദുരൂഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.