Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാരിസൺസ്​ ഭൂമി അഴിമതി:...

ഹാരിസൺസ്​ ഭൂമി അഴിമതി: കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
ഹാരിസൺസ്​ ഭൂമി അഴിമതി: കുറ്റപത്രം സമർപ്പിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ഹാ​രി​സ​ൺ​സ്​ മ​ല​യാ​ളം ക​മ്പ​നി​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ഭൂ​മി മ​റി​ച്ചു​വി​റ്റ കേ​സി​ൽ വി​ജി​ല​ൻ​സ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് പ്ര​ത്യേ​ക കോ​ട​തി കു​റ്റ​പ​ത്രം ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. 

കേ​സി​ൽ മൊ​ത്തം എ​ട്ടു പ്ര​തി​ക​ളാ​ണു​ള്ള​ത്. പ​ത്ത​നം​തി​ട്ട അ​രു​വാ​പ്പു​ലം മു​ൻ വി​ല്ലേ​ജ് ഓ​ഫി​സ​ർ മോ​ഹ​ൻ​കു​മാ​ർ, സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ ജ​ഗ​ദീ​ഷ്, മു​ൻ അ​ഡീ. ത​ഹ​സി​ൽ​ദാ​ർ എ. ​ഗോ​പ​കു​മാ​ർ, ക​മ്പ​നി പ്ര​തി​നി​ധി​ക​ളാ​യ മ​നോ​മോ​ഹ​ൻ പ​ണ്ടാ​ര​ത്തി​ൽ, സു​ധാ​ക​ർ, മോ​നി​ഷ, ര​ജ​നി ച​ന്ദ്ര​ൻ, തോ​മ​സ് മാ​ത്യു എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. വി​ജി​ല​ൻ​സ് എ​സ്.​പി കെ.​ഇ. ബൈ​ജു​വാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 

എ​ന്നാ​ൽ, മു​മ്പ്​ എ​ഫ്.​െ​എ.​ആ​റി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന പ​ല പേ​രു​ക​ളും കു​റ്റ​പ​ത്ര​ത്തി​ലി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ഹാ​രി​സ​ൺ​സ്​ ക​മ്പ​നി​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ 392 ഏ​ക്ക​ർ ഭൂ​മി വ്യാ​ജ​രേ​ഖ ത​യാ​റാ​ക്കി മ​റി​ച്ചു​വി​റ്റ്​ സ​ർ​ക്കാ​റി​ന് കോ​ടി​ക്ക​ണ​ക്കി​ന് ന​ഷ്​​ടം വ​രു​ത്തി​യെ​ന്നാ​ണ് കേ​സ്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​നു പു​റ​മേ, വ്യാ​ജ​രേ​ഖ ച​മ​യ്​​ക്ക​ൽ തു​ട​ങ്ങി ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും ഉ​ണ്ട്. 1600/1923 ന​മ്പ​ർ ക​രാ​ർ ഉ​ട​മ്പ​ടി​യി​ൽ​പ്പെ​ട്ട കാ​ഞ്ഞി​ര​പ്പ​ള്ളി, പീ​രു​മേ​ട്, പു​ന​ലൂ​ർ, എ​രു​മേ​ലി വി​ല്ലേ​ജു​ക​ളി​ലെ ഭൂ​മി സ​ബ് ര​ജി​സ്ട്രാ​റു​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഹാ​രി​സ​ൺ​സ്​ മ​റി​ച്ചു​വി​റ്റെ​ന്നാ​ണ്​ കേ​സ്. ഹാ​രി​സ​ൺ​സ്​  ക​മ്പ​നി കൈ​വ​ശം​വ​ച്ചി​രി​ക്കു​ന്ന ഭൂ​മി​യി​ലൊ​ന്നി​നും യ​ഥാ​ർ​ഥ​ത്തി​ൽ ക​മ്പ​നി​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശ​മി​ല്ലെ​ന്ന്​ റ​വ​ന്യൂ വ​കു​പ്പി​​െൻറ പ്ര​ത്യേ​ക​സം​ഘം ക​ണ്ടെ​ത്തി. ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ന് അ​ടി​സ്ഥാ​ന​മാ​യി ക​മ്പ​നി ഹാ​ജ​രാ​ക്കി​യ​ത്​ 1600/1923 എ​ന്ന ന​മ്പ​റി​ലെ വ്യാ​ജ ആ​ധാ​ര​മാ​യി​രു​ന്നു. പ​ല പേ​രു​ക​ളി​ലാ​യി സം​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ക​മ്പ​നി 1923ൽ ​ആ​ണ് ഹാ​രി​സ​ൺ​സ്​ ക​മ്പ​നി​യാ​യി മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corruptionkerala newsmalayalam newsharrison estateharrison Land
News Summary - Harrison Land Corruption-Kerala News
Next Story