ഹാരിസൺസിെൻറ ആധാരം: സ്വന്തം റിപ്പോർട്ട് തിരുത്തി ‘അസ്സലാക്കി’ വിജിലൻസ്
text_fieldsപത്തനംതിട്ട: ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയുടെ 1600/1923 നമ്പർ ആധാരം വ്യാജമാണെന്ന തങ്ങളുടെ തന്നെ റിപ്പോർട്ട് വിജിലൻസ് തിരുത്തുന്നു.
ആധാരം വ്യാജമാണെന്ന് സ്ഥിരീകരിക്കുന്ന ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് വിജിലൻസ് എസ്.പി കെ.ഇ. ൈബജു ‘മാധ്യമ’ത്തോട് പറഞ്ഞു. ഫോറൻസിക് ലാബ് റിപ്പോർട്ടിൽ ആധാരം കളവാണെന്ന് പറയുന്നില്ല. റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും.
ആധാരം അസ്സലാണെന്ന് വരുന്നതോടെ സംസ്ഥാനത്ത് ഹാരിസൺസ് ഭൂമി ൈകവശം െവക്കുന്നതിനും മുറിച്ചുവിറ്റതിനുമെല്ലാം സാധൂകരണം ലഭിക്കും. ഹാരിസൺസിന് സമാനമായ മുദ്രപ്പത്രത്തിൽ തയാറാക്കിയ മറ്റു കമ്പനികളുടെ ആധാരങ്ങളും അസ്സലാകും. കമ്പനികൾക്കെതിരായ ക്രിമിനൽ കേസുകൾ അവസാനിക്കാനും കളമൊരുങ്ങി. ഹാരിസൺസ് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഭൂമി ൈകവശം െവക്കാൻ കാട്ടുന്നത് 1600/1923 നമ്പർ ആധാരമാണ്. ഇത് വ്യാജമെന്നാണ് വിജിലൻസ് ഡിവൈ.എസ്.പി നന്ദനൻ പിള്ള അന്വേഷിച്ച് 2013ൽ തയാറാക്കിയ വി.ഇ1/2013/എസ്.ഐ.യു - II എന്ന റിപ്പോർട്ടിൽ തെളിവുകൾ നിരത്തി പറഞ്ഞത്. ഇതനുസരിച്ചാണ് കമ്പനിക്കും ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ കേസുകൾ എടുത്തത്. വ്യാജ ആധാരം നിർമിക്കൽ, സർക്കാർ ഭൂമി കൈയേറ്റം, ഗൂഢാലോചന, സർക്കാറിന് 106 കോടിയുടെ നഷ്ടം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2013 നവംബർ ഒന്നിനാണ് എഫ്.ഐ.ആർ സമർപ്പിച്ചത്.
പുതിയ റിപ്പോർട്ട് അനുസരിച്ച് ഈകുറ്റങ്ങളിൽനിെന്നല്ലാം കമ്പനി മുക്തമാകുമെന്ന് വിജിലൻസ് എസ്.പി സൂചിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം പഴയ ഇംഗ്ലീഷ് കമ്പനികളുടെ ഭൂമി ഇപ്പോൾ ഇന്ത്യൻ കമ്പനികൾ ൈകവശം െവക്കുന്നതിന് നിയമസാധൂകരണമില്ല എന്ന സിവിൽ കേസ് മാത്രമാകും ഇനി തോട്ടം മേഖലയിലെ കമ്പനികൾെക്കതിരെ നിലനിൽക്കുക. ഇടതുസർക്കാർ വന്നശേഷം തോട്ടം മേഖലയിലെ ഭൂമി കേസുകൾ തോറ്റുനൽകുന്നു എന്ന ആക്ഷേപത്തിന് പിന്നാലെയാണ് ഹാരിസൺസിനെ വെള്ളപൂശുന്ന റിപ്പോർട്ടും തയാറായത്.
മുദ്രപ്പത്രം തിരുവിതാംകൂർ സർക്കാറിേൻറതല്ല; നന്ദനൻ പിള്ളയുടെ റിപ്പോർട്ട്
1600/1923 ആധാരത്തിെൻറ മുദ്രപ്പത്രം തിരുവിതാംകൂർ സർക്കാറിേൻറതല്ല. 1923 കാലത്തെ തിരുവിതാംകൂർ മുദ്രപ്പത്രങ്ങൾ ശംഖ്, ഗവൺമെൻറ് ഓഫ് ട്രാവൻകൂർ വാട്ടർമാർക്കുകൾ രേഖപ്പെടുത്തിയവയാണ്. 1600/1923ൽ ജോൺ ഡിക്കിൻസ് എന്ന ലണ്ടൻ കമ്പനിയുടെ വാട്ടർമാർക്കാണ്. മുദ്ര തിരുവിതാംകൂർ സർക്കാറിേൻറതല്ല. 1968ന് ശേഷം ഉപയോഗിച്ച മലയാളം ലിപികളുണ്ട്. ഒട്ടേറെ തിരുത്തലുകളും എഴുതിച്ചേർക്കലുകളും. 1967ന് ശേഷം വന്ന ഹെക്ടർ എന്ന അളവ് ആധാരത്തിൽ ഉണ്ട്.
മുദ്രപ്പത്രം 1923 കാലത്തേത്; മുദ്ര തിരുവിതാംകൂറിേൻറത്
ഡിവൈ.എസ് പി മഹേഷ് ദാസിെൻറ പുതിയ റിപ്പോർട്ട്
ആധാരം മലയാളത്തിലും ഇംഗ്ലീഷിലുമുണ്ടെന്ന കമ്പനിയുടെ വാദം ശരി. രജിസ്റ്റർ ചെയ്ത സബ്രജിസ്ട്രാർ ഇംഗ്ലീഷ് പതിപ്പില്ല എന്ന് രേഖപ്പെടുത്തിയത് തെറ്റ്. ഇംഗ്ലീഷ് ആധാരമാണ് ഒറിജിനൽ.
അതേ കാലത്തുള്ള ആധാരങ്ങളിലെല്ലാം തിരുത്തലുകളുണ്ട്. ആധാരത്തിലെ മുദ്ര തിരുവിതാംകൂറിേൻറതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.