ഹാരിസൺസിെൻറ സാമ്പത്തിക തട്ടിപ്പ്: അന്വേഷണം കേന്ദ്ര സർക്കാർ മുക്കി
text_fieldsകൊല്ലം: ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയുടെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്രസർക്കാർ മുക്കി. രാജ്യത്തെ വൻകിട കോർപറേറ്റായ ഗോയങ്ക ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ളതാണ് ഹാരിസൺസ് മലയാളം. ബാങ്ക് വായ്പ തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാന റവന്യൂവകുപ്പ് അഡീഷനൽ സെക്രട്ടറി ബാങ്കുകൾക്ക് കത്തയെച്ചങ്കിലും ബാങ്ക് അധികൃതരും അന്വേഷണം നടത്തിയില്ല. കേന്ദ്ര ധനകാര്യ മന്ത്രാലയം, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നിവ ഹാരിസൺസിനെതിരെ 2015ൽ അന്വേഷണം തുടങ്ങിയിരുന്നു. ഇതുസംബന്ധിച്ച അറിയിപ്പ് സംസ്ഥാന സർക്കാറിനും നൽകി. തുടർനടപടികൾ പൊടുന്നനെ നിലച്ചു. സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഗോയങ്കമാർ പിന്നീട് ബി.ജെ.പി പക്ഷത്തേക്ക് ചുവടുമാറ്റിയിരുന്നു. ഇതോടെയാണ് അന്വേഷണം നിലച്ചെതന്നാണ് കരുതുന്നത്.
ഹാരിസൺസിെൻറ തട്ടിപ്പുകൾ വിവരിച്ച് 2015 ഫെബ്രുവരി 12ന് സംസ്ഥാന റവന്യൂ വകുപ്പ് അഡീഷനൽ സെക്രട്ടറി ടി.വി. വിജയകുമാർ കേന്ദ്ര ആഭ്യന്തര, ധനകാര്യ മന്ത്രാലയങ്ങൾക്ക് കത്തു നൽകിയിരുന്നു.
കോർപറേറ്റ് കാര്യ വകുപ്പ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ചെയർമാൻ, റിസർവ് ബാങ്ക് ജനറൽ മാനേജർ, വ്യാജ ആധാരങ്ങളുടെ ബലത്തിൽ ഹാരിസൺസിന് ബാങ്ക് വായ്പ അനുവദിച്ച ബാങ്കുകളുടെ മേലധികാരികൾ തുടങ്ങിയവർക്കെല്ലാം തട്ടിപ്പുകൾ വിവരിച്ച് വിജയകുമാർ കത്തു നൽകി. ഇതനുസരിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയവും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയതായി കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി നരേന്ദ്രകുമാർ 2015 നവംബർ 30ന് സംസ്ഥാന സർക്കാറിന് നൽകിയ ഒാഫിസ് മെമ്മോറാണ്ടത്തിൽ അറിയിച്ചിരുന്നു. ഹാരിസൺസിെൻറ തട്ടിപ്പ് സി.ബി.െഎ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സി.ബി.െഎ പ്രാഥമിക അന്വേഷണം തുടങ്ങിയെങ്കിലും അതും നിലച്ചു.
അന്തർസംസ്ഥാന രാജ്യാന്തര ബന്ധങ്ങളുള്ള തട്ടിപ്പായതിനാൽ സംസ്ഥാന സർക്കാറിെൻറ അനുമതിയില്ലാതെ സി.ബി.െഎക്ക് അന്വേഷണം ഏെറ്റടുക്കാനാവും. ഹാരിസൺസിെൻറ ഇന്ത്യയിലെ ഉടമയായ രാമപ്രസാദ് ഗോയങ്ക 2013 ഏപ്രിലിൽ മരിക്കുവോളം കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചെയർമാനുമായിരുന്നു.ബി.ജെ.പി അധികാരത്തിൽ വന്നതോടെ അദ്ദേഹത്തിെൻറ പുത്രന്മാരായ ഹർഷ്, സഞ്ജീവ് ഗോയങ്കമാർ ബി.ജെ.പിയോട് കൂറു പുലർത്തുന്ന നിലപാടിലേക്ക് മാറി. നീരവ് മോദി മോഡൽ വായ്പത്തട്ടിപ്പാണ് ഹാരിസൺസ് മലയാളം കമ്പനി സംസ്ഥാനത്ത് നടത്തിയത്. മതിയായ രേഖകളൊന്നുമില്ലാതെ ഹാരിസൺസിന് ബാങ്കുകൾ നൽകിയത് 110 കോടിയിലേറെ രൂപയുടെ വായ്പയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.