ഹാരിസൺസിൽ നിയമോപദേശം; മന്ത്രിയുടെ വിജയം
text_fieldsപത്തനംതിട്ട: ഹാരിസൺസ് ഭൂമി കേസിൽ സർക്കാറിനു തിരിച്ചടിയാകുമായിരുന്ന നിയമോപദേശം നിയമ സെക്രട്ടറി തിരുത്തിയത് റവന്യൂ മന്ത്രിയുടെ വിജയം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉറച്ച നിലപാടെടുത്തതോടെയാണ് നിയമോപദേശം തിരുത്താൻ സെക്രട്ടറി നിർബന്ധിതനായത്. ഹാരിസണ്‍സ് മുറിച്ചുവിറ്റ തോട്ടങ്ങളുടെ നികുതി സ്വീകരിക്കുന്നത് സിവില്‍ കോടതികളിലെ വിധിക്ക് വിധേയമായിരിക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താമെന്ന് നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിെൻറ തിരുത്തിയ നിയമോപദേശത്തില്‍ പറയുന്നു. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉപാധിയില്ലാതെ നികുതി അടക്കാൻ അനുവദിക്കാമെന്നായിരുന്നു ആദ്യ നിയമോപദേശം. റവന്യൂ സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യനും ഇതേ നിലപാട് എടുത്ത് ഫയൽ റവന്യൂ മന്ത്രിയുടെ പരിഗണനക്ക് നൽകിയെങ്കിലും ഒപ്പിടാൻ അദ്ദേഹം വിസമ്മതിച്ചതും ഫയൽ മടക്കിയതും വിവാദമായിരുന്നു.
ഹാരിസണ്‍സ് കൈവശംവെക്കുന്ന 38,000 ഏക്കര്‍ ഏറ്റെടുത്ത സ്പെഷൽ ഓഫിസര്‍ എം.ജി. രാജമാണിക്യത്തിെൻറ നടപടി റദ്ദാക്കിയ ഹൈകോടതി, ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാൻ സിവില്‍ കോടതികളെ സമീപിക്കാൻ നിർദേശിച്ചിരുന്നു. ഈ വിധിവന്ന് മാസങ്ങൾ പിന്നിട്ടിട്ടും സിവിൽ കോടതിയിൽ കേസ് ഫയല്‍ ചെയ്തില്ല. നിയമ സെക്രട്ടറിയുടെ പുതിയ നിയമോപദേശത്തിൽ സിവിൽ കോടതികളെ സമീപിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഹാരിസൺസ് മുറിച്ചുവിറ്റ കൊല്ലം ജില്ലയിലെ 236 ഏക്കർ വരുന്ന റിയ എസ്റ്റേറ്റിന് നികുതി അടക്കാൻ ഹൈകോടതി അനുമതി നൽകിയിരുന്നു. നികുതി അടക്കാൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കുന്നതിന് മുന്നോടിയായാണ് റവന്യൂ മന്ത്രിക്ക് ഫയൽ നൽകിയത്.
മന്ത്രി ഒപ്പിട്ടാൽ ഫയൽ മന്ത്രിസഭ യോഗം അംഗീകരിച്ച് കരം അടക്കുന്നതിനുള്ള ഉത്തരവ് ജി.ഒആയി പുറത്തിറക്കാനാണ് നീക്കം നടന്നത്. ഈ ജി.ഒ പുറത്തിറങ്ങിയിരുെന്നങ്കിൽ ഹാരിസൺസിൽനിന്ന് ഭൂമി വാങ്ങിയ ബിഷപ് കെ.പി. യോഹന്നാൻ, ബോയ്സ് എന്നിവ ഉൾപ്പെടെ നിരവധി പേർക്ക് കരം അടച്ച് ഭൂമി സ്വന്തമാക്കാൻ വഴി തുറന്നേനെ. അത് ചൂണ്ടിക്കാട്ടി ഹാരിസൺസിനും കരം അടക്കൽ സാധ്യമായേനെ. ഇതെല്ലാം മനസ്സിലാക്കിയാണ് റവന്യൂ മന്ത്രി ഫയൽ നിയമവകുപ്പിനു മടക്കി അയച്ചത്.
സർക്കാർ ഭൂമി പാടെ നഷ്ടപ്പെടുത്തുന്ന നിയമോപദേശം നിയമവകുപ്പ് ആദ്യം നൽകാനുണ്ടായ കാരണം ദുരൂഹമാണ്. ഹൈകോടതി വിധിയിലില്ലാത്ത കാര്യങ്ങള്‍ പോലും നിയമോപദേശത്തിൽ ഉന്നയിച്ചിരുന്നു. ഇത് തോട്ടം ഉടമകളെ സഹായിക്കാനെന്നു പറഞ്ഞ റവന്യൂ മന്ത്രി വീണ്ടും നിയമോപദേശം തേടുകയായിരുന്നു. തര്‍ക്കമുള്ളതിനാല്‍ വിഷയം മന്ത്രിസഭ ഇതുവരെ പരിഗണിച്ചിട്ടില്ല.
അതേസമയം, ഹാരിസണ്‍സ് കൈവശംവെക്കുന്ന തോട്ടങ്ങളിലെ മരം മുറിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാറിനു മുന്നിലുണ്ട്.
നേരേത്ത, വനംവകുപ്പിെൻറ പാട്ടഭൂമിയില്‍നിന്ന് മരംമുറിക്കാനായി തോട്ടം ഉടമകള്‍ക്ക് സര്‍ക്കാര്‍ വന്‍ ഇളവ് നല്‍കിയിരുന്നു. ഒരു ക്യുബിക് മീറ്റര്‍ തടി മുറിക്കുേമ്പാള്‍ അടക്കേണ്ടിയിരുന്ന 2500 രൂപയായിരുന്നു തോട്ടം ഉടമകളുടെ അഭ്യർഥനയെത്തുടര്‍ന്ന് മന്ത്രിസഭ വേണ്ടെന്നുെവച്ചത്. ഇതു സംബന്ധിച്ച കേസ് നിലവില്‍ ഹൈകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.