ഷഹാനക്കും ഹാരിസണിനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് കോടതി
text_fieldsകണ്ണൂർ: ആറ്റിങ്ങൽ സ്വദേശിയായ യുവാവിനോടൊപ്പം വീടുവിട്ടിറങ്ങിയ വളപട്ടണം സ്വദേശിനിയായ യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടമുള്ള ആളോടൊപ്പം ജീവിക്കാൻ അനുവദിച്ചു. വളപട്ടണം സ്വദേശിനിയായ ഷഹാനയാണ് കഴിഞ്ഞ 16 മുതൽ ആറ്റിങ്ങൽ സ്വദേശിയായ ഹാരിസണിനൊപ്പം വീടുവിട്ടത്. ഇവരെ ചിലർ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തുന്നതായി അറിയിച്ച് ഇരുവരും സോഷ്യൽ മീഡിയയിൽ ലൈവിലൂടെ രംഗത്തെത്തിയിരുന്നു.
ഇതേതുടർന്ന് ആറ്റിങ്ങലിലെ സി.പി.എം പ്രവർത്തകരുടെ സഹായത്തോടെ ആറ്റിങ്ങൽ പൊലീസിൽ ഹാജരായ ഷഹാനയെ വെള്ളിയാഴ്ചയാണ് വളപട്ടണം സ്റ്റേഷനിലെത്തിച്ചത്. വളപട്ടണം പൊലീസ് കണ്ണൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഷാഹാനയെ ഹാജരാക്കി. ഹാരിസണിനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ഷഹാന കോടതിയോട് ആവശ്യപ്പെട്ടു. ഇതേതുടർന്ന് കോടതി ഇവരെ സ്വന്തം ഇഷ്ടത്തിന് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.