ഹാരിസൺസ് ഉൾപ്പെടെ വൻകിട തോട്ടം ഉടമകൾക്ക് പ്രഖ്യാപിച്ച നികുതി ഇളവ് പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: ഹാരിസൺസ് ഉൾപ്പെടെ വൻകിട തോട്ടം ഉടമകൾക്ക് പ്രഖ്യാപിച്ച നികുതി ഇളവ് പ്രാബല്യത്തിൽ. പൊതുജനത്തിന് മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന പ്രഖ്യാപനങ്ങക്ക് തൊട്ടുപിന്നാലെയാണ് ഹാരിസൺസ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വന്‍കിട തോട്ടം ഉടമകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവ് നിലവില്‍ വന്നത്. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുളള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധിയുടെ പേരിലാണ് തോട്ടം നികുതിയും കാര്‍ഷിക ആദായ നികുതിയും വേണ്ടെന്നു വച്ചത്. ഏഴി ലക്ഷം ഏക്കറലധികം തോട്ടഭൂമി സംസ്ഥാനത്തുണ്ട്. 50 കോടിയാണ് സർക്കാരിന് ഇതിലൂടെ നഷ്ടമാകുന്നത്.
കേരളത്തിന് മുന്നോട്ട് പോകാന്‍ ചില നികുതി പരിഷ്കരണങ്ങള്‍ അനിവാര്യമാണെന്ന് വിശദീകരിച്ച് ധനമന്ത്രി തന്നെയാണ് സംസ്ഥാനത്തെ വന്‍കിട തോട്ടം ഉടമകൾക്ക് നികുതി ഇളവ് നൽകിയത്. തോട്ടം മേഖല ആകെ നഷ്ടത്തിലെ ഉടമകളുടെ വാദം അതേപടി അംഗീകരിച്ചായിരുന്നു തോട്ടം നികുതി ഒഴിവാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്താന്‍ പിണറായി സര്‍ക്കാര്‍ 2018ല്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ബില്ലിലാണ് ഗവര്‍ണര്‍ അടുത്തിടെ ഒപ്പുവച്ചത്.
ഇതിനു പുറമെ മറ്റ് രണ്ട് വന്‍ ഇളവുകള്‍ കൂടി സര്‍ക്കാര്‍ തോട്ടം ഉടമകള്‍ക്കായി അന്ന് പ്രഖ്യാപിച്ചിരുന്നു. അതിലൊന്ന് കാര്‍ഷികാദായ നികുതിക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തിയതാണ്. രണ്ടാമത്തേത് തോട്ടങ്ങളില്‍ നിന്ന് മുറിക്കുന്ന റബ്ബര്‍ മരങ്ങള്‍ക്ക് പണം അടക്കണമെന്ന സിനിയറേജ് വ്യവസ്ഥ റദ്ദ് ചെയ്തതാണ്. ഹാരിസണ്‍സ് അടക്കം വിദേശ കമ്പനികൾ നിയമവിരുധമായി കൈവസം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് സർക്കരാണ് സിവിൽ കോടതിയ കേസ് നൽകിയത്. അതേ തോട്ടങ്ങള്‍ക്കടക്കമാണ് ഈ ഇളവ് നൽകിയത്.
തോട്ടം മേഖലയുടെ പുനരുദ്ധാരണം സംബന്ധിച്ചാണ് ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ അധ്യക്ഷനായ കമീഷന്‍റെ റിപ്പോര്‍ട്ട് നൽകിയത്. എന്നാല്‍, തോട്ടങ്ങളിലെ തൊഴിലാളികളുടെ താമസ സൗകര്യം മെച്ചപ്പെടുത്താനും നടപടി സ്വീകരിക്കണമെന്നും കമീഷൻ ശുപാർശ നിൽകിയിരുന്നു. തൊഴിലാളികളുടെ നില മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അതൊന്നും നടപ്പാക്കാതെയാണ് സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചത്. റബ്ബര്‍, തേയില, കാപ്പി, ഏലം, കൊക്കോ ഉള്‍പ്പെടെയുളള തോട്ട വിഷകള്‍ക്ക് ഹെക്ടറിന് 700 രൂപയായിരുന്നു കേരളം തോട്ടം നികുതി ഈടാക്കിയിരുന്നത്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നികുതിയെന്ന പേരിലായിരുന്നു തോട്ടം നികുതി പിന്‍വലിക്കാനുളള തീരുമാനം.
തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ പൊളിച്ചു മാറ്റി പുതിയവ നിര്‍മിക്കുമെന്നും ഇതിനായുളള സ്ഥലവും ചെലവിന്‍റെ പകുതിയും തോട്ടമുടമകള്‍ വഹിക്കുമെന്നുമായിരുന്നു ബില്‍ അവതരിപ്പിക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ നികുതി ഇളവുകളുടെ നേട്ടമെല്ലാം ഉടമകളുടെ കൈകളിലെത്തി. തോട്ടം തൊഴിലാളികളുടെ ദുരിതജീവിതത്തിന് മാറ്റമില്ല. നിയമനിർമാണത്തിലൂടെ വിദേശ തോട്ടങ്ങൾ ഏറ്റെടുക്കണെന്ന എം.ജി രാജമാണിക്യത്തിന്റെ റിപ്പോർട്ടും സർക്കാർ കുഴിച്ചുമൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.