ഹാരിസൺസിെൻറ അവശേഷിക്കുന്ന ആധാരങ്ങൾ പരിശോധിക്കാതെ സർക്കാർ
text_fieldsപത്തനംതിട്ട: ഹാരിസൺസിെൻറ 1600/1923 നമ്പർ ആധാരം ഫോറൻസിക് പരിശോധനയിൽ വ്യാജമെന്ന് തെളിഞ്ഞിട്ടും അവശേഷിക്കുന്ന രണ്ട് ആധാരത്തിെൻറയും പട്ടയങ്ങളുടെയും ആധികാരികത പരിശോധിക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ല.
വയനാട്, തൃശൂർ, എറണാകുളം ജില്ലകളിലായി 36,167.08 ഏക്കർ ഭൂമി ഹാരിസൺസ് കൈവശം െവക്കുന്നത് ഈ ആധാരങ്ങളുടെ പിൻബലത്തിലാണ്. 1600/1923 നമ്പർ ആധാരത്തിനൊപ്പം മറ്റ് രണ്ട് ആധാരവും പരിശോധിക്കണമെന്ന് റവന്യൂ വകുപ്പ് സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരൻ വിജിലൻസ് ഡയറക്ടർക്കും ചീഫ് സെക്രട്ടറിക്കും 2014 മേയ് രണ്ടിന് കത്തെഴുതിയിരുന്നു. ഈ കത്ത് സർക്കാർ മുക്കി. 1600/1923 നമ്പർ ആധാരം വ്യാജമാണെന്ന വിജിലൻസിെൻറ വി.ഇ 1/2013/എസ്.ഐ.യു-II റിപ്പോർട്ടിനെത്തുടർന്നായിരുന്നു ബാക്കിയുള്ള രണ്ട് ആധാരവും പരിശോധിക്കണമെന്ന് നിവേദിത പി. ഹരൻ ആവശ്യപ്പെട്ടത്.
ചെങ്കൽപേട്ട് സബ് രജിസ്ട്രാർ ഓഫിസിലുള്ള 2804/1923, ചെങ്കൽപേട്ടിൽതന്നെയുള്ള 2805/1923 എന്നിവയാണ് രണ്ട് ആധാരം. യഥാക്രമം 23,419, 5893 ഏക്കർ ഭൂമികളുടെ വിവരങ്ങളാണ് ഇൗ ആധാരങ്ങളിലുള്ളത്. എന്നാൽ, റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുള്ളത് 36,167.08 ഏക്കർ ഭൂമി ഈ ജില്ലകളിൽ കമ്പനി ൈകവശം െവച്ചിരിക്കുെന്നന്നാണ്. ഈ രണ്ട് ആധാരത്തിലും പലയിടത്തും സർവേ നമ്പറുകൾ ആവർത്തിക്കുന്നുണ്ടെന്ന് സജിത് ബാബു കമീഷൻ റിപ്പോർട്ടിൽ പറയുന്നു. രണ്ട് ആധാരവും ഉടമസ്ഥത നൽകുന്നതെല്ലന്നും സജിത് ബാബു ചൂണ്ടിക്കാട്ടുന്നു.
2804/1923ൽ ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത ദി ഈസ്റ്റിന്ത്യൻ ടീ ആൻഡ് പ്രൊഡ്യൂസ് കമ്പനി ഇംഗ്ലണ്ടിൽതന്നെ രജിസ്റ്റർ ചെയ്ത മലയാളം പ്ലാേൻറഷന് അവരുടെ ൈകവശമുള്ള പാട്ടഭൂമികൾ ൈകമാറുന്നതാണ് വിവരിക്കുന്നത്. 2805/1923 ആധാരത്തിൽ ദി മേപ്പാടി ടീ കമ്പനി ലിമിറ്റഡ് എന്ന ഇംഗ്ലീഷ് കമ്പനി മലയാളം പ്ലാേൻറഷൻസ് എന്ന ഇംഗ്ലീഷ് കമ്പനിക്ക് അവരുടെ ൈകവശഭൂമി ൈകമാറുന്നു എന്നുമാണ് വിവരിക്കുന്നത്.
രണ്ട് ആധാരത്തിലും ഭൂമികൾ കൈമാറുന്ന കക്ഷികളായ കമ്പനിക്കുള്ള 99 വർഷെത്ത പാട്ടഭൂമികളിൽ അവശേഷിക്കുന്ന വർഷങ്ങളുടെ അവകാശം മാത്രമാണ് മലയാളം പ്ലാേൻറഷന് ൈകമാറുന്നതെന്ന് എടുത്തുപറയുന്നുമുണ്ട്. ഭൂമികൾ കൈമാറുന്ന കമ്പനികൾ 1890കളിലാണ് ഭൂമികൾ പാട്ടത്തിന് എടുത്തതെന്നും വിവരിക്കുന്നുണ്ട്.
ഈ രണ്ട് ആധാരത്തിലും 1600/1923 ആധാരത്തിലേതിന് സമാനമായ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും വരുത്തിയിട്ടുമുണ്ട്. ഇതെല്ലാം മറച്ചുെവച്ചാണ് എച്ച്.എം.എൽ ഭൂമി മുഴുവനും സ്വന്തമാക്കി െവച്ചിരിക്കുന്നത്. ഭൂമികൾ ഭൂരിഭാഗവും പാട്ടക്കാലാവധി കഴിഞ്ഞവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.