ഹാരിസൺസിന് ഇളവ്; വനം സെക്രട്ടറിക്കെതിരെ വിജിലൻസിന് പരാതി
text_fieldsതിരുവനന്തപുരം: ഹാരിസൺസിേൻറത് അടക്കമുള്ള തോട്ടം ഭൂമിയിലെ റബർ മരം മുറിക്കുന്ന തിന് സീനിയറേജ് തുക പൂർണമായി ഒഴിവാക്കി ഉത്തരവിട്ട വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി. പ്ലാേൻറഷൻ തൊഴിലാളി യൂനിയൻ പ്രസിഡൻറ് സി.ആർ. നജീബാണ് പരാതി നൽകിയത്. ഹാരിസൺസിെൻറ കത്തിെൻറ അടിസ്ഥാനത്തിലിറക്കിയ ഉത്തരവിന് പിന്നിലെ അധികാര ദുർവിനിയോഗവും അഴിമതിയും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ഹാരിസൺസ് മലയാളം അടക്കമുള്ളവക്ക് സീനിയേറജ് പൂർണമായും ഒഴിവാക്കിയാണ് ജൂൺ 27ന് വനം പ്രിൻസിപ്പൽ സെക്രട്ടറി വി. വേണു ഉത്തരവിറക്കിയത്. 2004ലെ കോടതി ഉത്തരവനുസരിച്ച് സീനിയറേജ് അടച്ച റബർ മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയത്. പട്ടയമോ, കരമൊടുക്കിയ രസീതോ, പോക്കുവരവോ ഇല്ലാത്ത സ്വകാര്യ കമ്പനികളെ സഹായിക്കാൻ വനം സെക്രട്ടറി ഗൂഢാലോചന നടത്തിയെന്നും അതുവഴി 550 കോടിയിലേറെ രൂപ ഖജനാവിനു നഷ്ടം വരുത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.