വയറ്റിൽ കത്രിക കുടുങ്ങിയ കേസ്: മൂന്ന് പ്രതികൾക്ക് ജാമ്യം
text_fieldsകോഴിക്കോട്: മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽനടന്ന പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ഒന്നാംപ്രതി ഡോ. സി.കെ. രമേശൻ (42), മൂന്നാം പ്രതി എം.രഹന (33) നാലാം പ്രതി കെ.ജി. മഞ്ചു(43) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഹാജരാകാതിരുന്ന രണ്ടാം പ്രതി ഡോ. ഷഹനക്ക് സമൻസ് അയക്കാൻ കോടതി നിർദേശിച്ചു. ജൂലൈ 20 ന് കേസ് വീണ്ടും പരിഗണിക്കും.
മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേർത്തത്. നേരേത്ത പ്രതിചേർത്തിരുന്ന മെഡിക്കൽ കോളജ് ഐ.എം.സി.എച്ച് മുൻ സൂപ്രണ്ട് യൂനിറ്റ് മേധാവിമാരായിരുന്ന രണ്ട് ഡോക്ടർമാരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.