ഹർത്താലിൽ റോഡിലിട്ട കല്ലുകളിലിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികനായ മദ്രസാധ്യാപകന് പരിക്ക്
text_fieldsമുക്കം: ഹർത്താലകൂലികൾ റോഡിലിട്ട കല്ലുകളിടിച്ച് ബൈക്ക് മറിഞ്ഞ് മദ്രസാധ്യാപകന് സാരമായ പരിക്ക്. മുണ്ടുപാറ സ്വ ദേശിയും തിരുവമ്പാടി നൂറുൽ ഇസ്ലാം മദ്രസ അധ്യാപകനുമായ അബൂബക്കർ മുസ്ല്യാർ ( 60 ) നെ സാരമായ പരിക്കുകളോടെ ഓമശ്ശേരി ശാ ന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. വ്യാഴായ്ച്ച രാവിലെ 5.45 നോടയാണ് അപകടം. ഹർത്താൽ അനുകൂലികൾ ഹർത്താൽ തുടങ്ങുന്ന തിന്‍റെ മുമ്പ് തന്നെ രണ്ട് വരി പാതയായ കല്ലുരുട്ടിയിലെ റോഡിൽ മരങ്ങളും വൻകല്ലുകളിമിട്ട് പൂർണ്ണമായും തടസ്സപ്പെടുത്തിയിരുന്നു.
ഇദ്ദേഹം ജോലി ചെയ്യുന്ന തിരുവമ്പാടിയിലെ മദ്രസയിലേക്ക് 6 മണിക്ക് മുമ്പേ എത്തിപ്പെടാാനുള്ള യാത്രക്കിടയിൽ അപകടത്തിൽപ്പെട്ടത്. കനത്ത മഞ്ഞിനാൽ റോഡിൽ കുറുകയിട്ട കല്ല്, മരങ്ങൾ കണ്ണിൽ പെടാതെ പോകുകയായിരുന്നു . തലക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്‍റെ കൈകൾക്കും, കാലിനും പരിക്കുണ്ട്.
ആറ് മണിക്ക് ആരംഭിക്കുന്ന ഹർത്താലിന് മുമ്പ് തന്നെ റോഡിൽ മാർഗ തടസ്സമിട്ട് സഞ്ചാര സ്വാതന്ത്യത്തെ തടസ്സ പ്പെടുത്തിയതായി നാട്ടുകാർക്കിടയിൽ പരക്കെ ആക്ഷേപമുണ്ട്.
അതിനിടെ, മുക്കം അഗസ്റ്റ്യൻ മുഴിയിൽ ലോറിക്ക് നേരെ കല്ലേറുണ്ടാകുകയും ഡ്രൈവറേ പിടിച്ചിറക്കി മർധിക്കുകയും ചെയ്തു. സംസ്ഥാന പാതയിലെ മുക്കം പി.സി ജങ്ഷനിലും, പന്നിക്കോട് റോഡിലും മാർഗ്ഗതടസ്സം സൃഷ്ടിച്ച ഹർത്താലനുകൂലികളെ പൊലിസ്സ് വിരട്ടിയോടിച്ചു.
മുക്കം കിഴക്കൻമലയോരങ്ങളിൽ ഹർത്താൽ പൂർണ്ണമായിരുന്നു. കടകളും, വിദ്യാലയങ്ങളും പ്രവർത്തിച്ചില്ല. ഹോട്ടലുകളും, മത്സ്യ, മാംസ കടകൾ അടഞ്ഞ് കിടന്നു. ഏതാനും ഇരു ചക്രവാഹനങ്ങളും, സ്വാകാര്യ വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്. കെ.എസ്.ആർ.ടി.സി.ബസ്സുകൾ ഒന്നും തന്നെ സർവ്വീസ്സ് നടത്തിയില്ല. ഹർത്താലിൽ ഡി.വൈ.എഫ് യുടെ നേതൃത്വത്തിൽ മുക്കത്തെത്തുന്ന യാത്രക്കാർ ചായ യൊരുക്കി സൽക്കാരംം നടത്തിയത് ശ്രദ്ധേയമായി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.