പണിമുടക്ക് നവ- ലിബറൽ നയങ്ങളെ പരാജയപ്പെടുത്തുന്ന പോരാട്ടമാകും –എളമരം കരീം
text_fieldsതിരുവനന്തപുരം: ജനുവരി 8, 9 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക്, കുത ്തക വർഗങ്ങളെ മാത്രം സഹായിക്കുന്ന നവ- ലിബറൽ നയങ്ങളെ പരാജയപ്പെട ുത്താൻ കഴിയുന്ന ജനകീയ പോരാട്ടമായി മാറുമെന്ന് സി.ഐ.ടി.യു ജനറൽ സെ ക്രട്ടറി എളമരം കരീം.
കേന്ദ്രത്തിെൻറ കോർപറേറ്റ് അനുകൂല, ജനവിരുദ്ധ കേന്ദ്ര നയങ്ങൾ രാജ്യത്തെ തൊഴിലാളികളുടെ ജീവനോപാധികൾ തകർക്കുകയാണ്. ഇൗ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചുവെങ്കിലും അതൊന്നും ഗൗനിക്കാൻ സന്നദ്ധമായില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര േട്രഡ് യൂനിയനുകളുടെയും ബാങ്ക്- ഇൻഷുറൻസ് ജീവനക്കാരുടെയും കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഫെഡറേഷനുകളുടെയും കൺവെൻഷൻ ദേശീയ പണിമുടക്കിനാഹ്വാനം ചെയ്തത്. അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മോദി സർക്കാർ തൊഴിലാളി വർഗത്തിനു മേൽ നിഷ്ഠൂര കടന്നാക്രമണമാണ് നടത്തുന്നത്. യഥാർത്ഥ കൂലി കുറയുകയാണ്. പൊതുമേഖലാ വ്യവസായങ്ങളിൽ പോലും സ്ഥിര ഒഴിവാക്കി കരാർ നിയമനങ്ങൾ വ്യാപിപ്പിക്കുകയാണ്. ഏതു സമയത്തും തൊഴിൽ നഷ്ടപ്പെടുമെന്ന ഭീഷണിയാണ് തൊഴിലാളികളിൽ ഒരു വലിയ വിഭാഗം. തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ല.
വർഷം തോറും രണ്ടു കോടി വീതം പുതിയ തൊഴിൽ സൃഷ്ടിക്കുന്ന മോദിയുടെ വാഗ്ദാനം നടപ്പായില്ല. മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ വാചകമടി മാത്രമാണ് നടന്നത്. പൊതുമേഖലയുടെ സ്വകാര്യവത്ക്കരണം വളരെ വേഗത്തിലാണ് നടക്കുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതി റിട്ടയർ ചെയ്യുന്ന സർക്കാർ ജീവനക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. എളമരം കരീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.