കോഴിക്കോട് ജില്ലയിൽ ഹർത്താൽ പുരോഗമിക്കുന്നു
text_fieldsകോഴിക്കോട്: ജില്ല കമ്മിറ്റി ഒാഫിസിനുനേരെ വ്യാഴാഴ്ച അർധരാത്രിയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം കോഴിക്കോട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. അർധരാത്രി ജില്ലാ കമ്മിറ്റി ഒാഫീസിന് നേരെ ബോംബേറുണ്ടാവുകയായിരുന്നു. ജില്ലാ സെക്രട്ടറി പി.മോഹനൻ തലനാരിഴക്കാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന്‍റെ ചില്ലുകൾ തകർന്നു. ബോംബിനകത്തെ ചീളുകൾ ഓഫിസ് വരാന്തയിലേക്ക് തെറിച്ചുവീണു. നാലു േപരാണ് ബോംബെറിഞ്ഞതെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി കൂടിയായ ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. ആർ.എസ്.എസിന്റെ ആസൂത്രിത അക്രമമാണിതെന്ന് സി.പി.എം. ആരോപിച്ചു.
വെള്ളിയാഴ്ച രാവിലെ പാർട്ടി പ്രവർത്തകർ വാഹനങ്ങൾ നിരത്തിലിറങ്ങാൻ സമ്മതിച്ചില്ലങ്കിലും നേതാക്കൾ ഇടപെട്ട് വാഹനങ്ങൾ തടയരുതെന്ന നിർദേശം നൽകിയിട്ടുണ്ട്.
വടകരയിൽ ആർ.എസ്.എസ്. കാര്യാലയം അക്രമിച്ചതിൽ പ്രതിഷേധിച്ച് വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭ മണ്ഡലങ്ങളിൽ സംഘ്പരിവാർ സംഘടനകളും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.