ഹർത്താൽ: പങ്കെടുക്കാത്തവർക്ക് സുരക്ഷയൊരുക്കുമെന്ന് സർക്കാർ
text_fieldsകൊച്ചി: തിങ്കളാഴ്ചത്തെ ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് ജോലി ചെയ്യാൻ സൗകര്യവും ആവശ്യമായ സുരക്ഷയും ഒരുക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. സർക്കാർ വിശദീകരണത്തെത്തുടർന്ന്, ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജി ഹൈകോടതി തീർപ്പാക്കി.
സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കോടതി പുറപ്പെടുവിച്ച മാർഗനിർദേശപ്രകാരം ഹർത്താൽ വിവരം ജനങ്ങളെ 10 ദിവസം മുമ്പ് അറിയിക്കേണ്ടതുണ്ടെങ്കിലും തിങ്കളാഴ്ചത്തെ ഹർത്താലിെൻറ കാര്യത്തിൽ ഇങ്ങനെ ചെയ്തിട്ടില്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം. ഹൈകോടതി നിരോധിച്ച ബന്ദാണ് ഹർത്താലായിരിക്കുന്നത്.
ഹർത്താലിൽ പങ്കെടുക്കാൻ ആെരയും നിർബന്ധിക്കരുതെന്നും വാഹനങ്ങൾ തടയരുതെന്നുമുള്ള ഇടക്കാല ആവശ്യവും ഹരജിക്കാരൻ ഉന്നയിച്ചു. എന്നാൽ, പങ്കെടുക്കാത്തവർക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്ന സർക്കാർ വാദം രേഖപ്പെടുത്തി ഹരജി തീർപ്പാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.