ഹർത്താൽ: അന്വേഷണം കൂടുതല്‍ പേരിലേക്ക്
text_fieldsമലപ്പുറം: സമൂഹമാധ്യമങ്ങളിൽ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെക്കുറിച്ച് അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു. വെള്ളിയാഴ്ച അറസ്റ്റിലായ അഞ്ചംഗ സംഘം നിര്‍മിച്ച പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത മറ്റ് ഗ്രൂപ്പുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. പോസ്റ്റുകൾ ഷെയർ ചെയ്യാൻ മുഖ്യ സൂത്രധാരൻ അമര്‍നാഥ് ബൈജുവും കൂട്ടരും 14 ജില്ലകളിലെ നിരവധി വാട്സ്ആപ് ഗ്രൂപ്പുകളെ ആശ്രയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഹൈടെക് സെല്ലിെൻറ സഹായേത്താടെ, കൂടുതൽ േഫാൺ സന്ദേശങ്ങളും വാട്സ്ആപ് സന്ദേശങ്ങളും പരിശോധിച്ചുവരികയാണ്.
അമര്‍നാഥ് അഡ്മിനായ വോയ്സ് ഒാഫ് യൂത്തിെൻറ ഒന്നുമുതൽ ആറുവരെ ഗ്രൂപ്പുകളിൽനിന്നാണ് പ്രധാനമായും പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്. ഇതിൽ നാലാമത്തെ ഗ്രൂപ്പാണ് മലപ്പുറത്ത് സജീവമായിരുന്നത്. കൂട്ടായി, പൂക്കോട്ടൂർ എന്നിവിടങ്ങളിലെ രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കാണ് അമർനാഥിെൻറ ഗ്രൂപ്പുമായി നേരിട്ട് ബന്ധമുണ്ടായിരുന്നത്. ഇൗ ഗ്രൂപ്പിൽനിന്ന് മറ്റു പ്രാദേശിക ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യപ്പെട്ട പോസ്റ്റുകളും പ്രാദേശിക ഗ്രൂപ്പുകൾ സ്വന്തമായി രൂപപ്പെടുത്തിയ സന്ദേശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഹർത്താലിെൻറ പേരിൽ കൂടുതൽ പേർ സംഘടിച്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് പൊലീസ് സൂചിപ്പിച്ചു. തിരൂര്‍ സ്വദേശിയായ 16കാരന് അഡ്മിനായ ഗ്രൂപ്പും നിരീക്ഷണത്തിലാണ്. അറസ്റ്റിലായ അമര്‍നാഥ് ബൈജു അടക്കമുള്ളവരെ ഹര്‍ത്താലുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും പ്രതികളാക്കിയിട്ടുണ്ട്. കലാപശ്രമം, പൊതുമുതല്‍ നശിപ്പിക്കൽ, പോക്സോ, ഐ.ടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികൾ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്. ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാർ ബെഹ്റയുടെ മേൽനോട്ടത്തിലുള്ള 20 അംഗ പ്രത്യേക സംഘമാണ് അേന്വഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.