കടകളടപ്പിച്ച് തിരിച്ചുവന്നപ്പോൾ ബി.ജെ.പി പ്രവർത്തകെൻറ കടയില്ല
text_fieldsആലപ്പുഴ: വെള്ളക്കിണർ ജങ്ഷന് സമീപം ബി.ജെ.പി പ്രവർത്തകെൻറ കട അടിച്ചുതകർത്തു. ആർ.എൻ. ബിജുവിെൻറ കടയാണ് തല ്ലിത്തകർത്തത്. ശബരിമല യുവതീപ്രവേശനത്തെ തുടർന്ന് ആഹ്വാനം ചെയ്ത ഹർത്താലിൽ സംഘ്പരിവാറിെൻറ പ്രകടനത്തിൽ പെങ്കടുത്ത് മറ്റ് കടകൾ അടപ്പിക്കാൻ പോയ സംഘത്തിൽ ബിജുവും ഉണ്ടായിരുന്നു.
ബിജു അടക്കമുള്ള സംഘം തങ്ങളെ വന്ന് ഭീഷണിപ്പെടുത്തിയാണ് കട അടപ്പിച്ചതെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. ഇതിനുശേഷമാണ് ഒരുസംഘം ബിജുവിെൻറ ബജിക്കട അടിച്ചുപൊളിച്ചത്. വെള്ളക്കിണർ ലൈല ഭവനിൽ വാടകക്ക് താമസിക്കുന്ന ഇദ്ദേഹവും അമ്മ വനജയും ചേർന്ന് നടത്തുന്ന കടയുടെ പരിസരത്ത് ഹർത്താൽ അനുകൂലികളുടെ പ്രകടനം എത്തി അരമണിക്കൂറിന് ശേഷം ഉച്ചക്ക് 12ഒാടെയായിരുന്നു ആക്രമണം.
റോഡരികിൽ ഷീറ്റ് ഇട്ട കടയിൽ ഗ്യാസ് അടുപ്പ്, പലഹാര അലമാര, പാത്രങ്ങളും, കസേരകളും അടക്കം 25,000 രൂപയുടെ സാധനങ്ങൾ നശിപ്പിച്ചു. ബൈക്കിലെത്തിയ യുവാക്കളുടെ സംഘമാണ് ഇരുമ്പുകമ്പി ഉപയോഗിച്ച് കട തല്ലിപ്പൊളിച്ചതെന്ന് നാട്ടുകാർ പറയുന്നു. ആലപ്പുഴ സൗത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി ബിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.