പരീക്ഷകൾ മാറ്റി, പി.എസ്.സിക്ക് മാറ്റമില്ല
text_fieldsതിരുവനന്തപുരം: ബി.ജെ.പി ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത് ഒന്നുമുതൽ പത്ത് വര െ ക്ലാസുകളിലേക്ക് വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ ഡിസംബർ 21ലേക്ക് മാറ്റി. ഇന്നത്തെ ഹയർ സെക്കൻഡറി-വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷൾ മാറ്റി. പുതിയ തീയതി പിന്നീട്. വെള്ളിയാഴ്ച നടത്തുന്ന പി.എസ്.സി പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
കാലിക്കറ്റ്, കണ്ണൂർ, കേരള, മഹാത്മാഗാന്ധി, കൊച്ചി സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ശാസ്ത്ര-സാേങ്കതിക സർവകലാശാലയുടെ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി.
ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകൾ ശനിയാഴ്ച ഉച്ചക്കുശേഷം നടത്തും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.