തൃശൂരിലെ അഞ്ച് പഞ്ചായത്തുകളിലും മറയൂരിലും ഹർത്താൽ
text_fieldsതൃശൂർ: തൃശൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച യുവാവ് ജീവനൊടുക്കിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പാവറട്ടി, എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലാണ് കോണ്ഗ്രസ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണഅ ഹർത്താൽ. പാൽ, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
ഇതോടൊപ്പം, കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചതിനെ തുടർന്നുള്ള ചർച്ചയിൽ ഉന്നത അധികാരികൾ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മറയൂർ- കാന്തല്ലൂർ പഞ്ചായത്തുകളിലും ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.