ഹർത്താലിനിടെയുണ്ടായ ഒറ്റപ്പെട്ട അക്രമങ്ങളെ പെരുപ്പിച്ചുകാട്ടിയെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് ഹർത്താലിനിടെ ഉണ്ടായ ഒറ്റപ്പെട്ട അക്രമങ്ങളെ പെരുപ്പിച്ചുകാട്ടി സംസ്ഥാനത്ത് പരക്കെ അക്രമമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടെന്നന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനം ഒന്നടങ്കം ഏറ്റെടുത്ത ഹര്‍ത്താല്‍ സമാധാന പൂര്‍ണമായിരുന്നു.
കേരളത്തില്‍ ഇതാദ്യമായി ഹര്‍ത്താല്‍ പൊളിക്കാന്‍ െപാലീസ് രംഗത്തിറങ്ങി. ഹര്‍ത്താലിനെ തകര്‍ക്കാൻ മുഖ്യമന്ത്രിയും രംഗത്തിറങ്ങി. പലയിടങ്ങളിലും സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണ് ഹര്‍ത്താലിനെ എതിര്‍ത്തത്. എന്നിട്ടും ജനം ഒന്നടങ്കം ഹര്‍ത്താല്‍ ഏറ്റെടുത്ത് വിജയിപ്പിച്ചെന്ന് അദ്ദേഹം വാർത്തസമ്മേളനത്തില്‍ പറഞ്ഞു.കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ കാരണം ജനജീവിതം പൊറുതിമുട്ടിയ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായത്.
പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന യാതൊന്നും ഹര്‍ത്താലില്‍ ഉണ്ടാകരുതെന്ന് കര്‍ശന നിർദേശം നല്‍കിയിരുന്നു. ചില ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് വ്യാപക അക്രമമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. എവിടെയെങ്കിലും നിർദേശം ലംഘിച്ച് ആരെങ്കിലും തെറ്റായോ മോശമായോ ഹർത്താലിനിടെ പെരുമാറിയിട്ടുണ്ടോയെന്ന് പരിശോധിക്കും. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കും.
ആഭ്യന്തര മന്ത്രിയായിരിക്കെ താന്‍ അവതരിപ്പിച്ചത് ഹര്‍ത്താല്‍ നിയന്ത്രണബിൽ ആണ്. ഹര്‍ത്താൽ മൂന്നുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. പക്ഷേ, ഇത്തവണ 12 ദിവസം മുേമ്പ ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താൽ വിഷയത്തിൽ തനിക്ക് ഹൈകോടതിയില്‍നിന്ന് ഒരുനോട്ടീസും ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ പ്രക്ഷോഭത്തിെൻറ അടുത്തഘട്ടം നവംബര്‍ ഒന്നിന് ആരംഭിക്കും. കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന യു.ഡി.എഫ് ജാഥ ‘പടയൊരുക്കം’ എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപന റാലിയില്‍ രാഹുൽ ഗാന്ധി പങ്കെടുക്കും. നവംബര്‍ എട്ടിന് കോഴിക്കോട്ട് നടക്കുന്ന റാലിയില്‍ ഗുലാംനബി ആസാദ്, ശരദ് യാദവ്, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പങ്കെടുക്കുമെന്നും രമേശ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.