മിന്നൽ ഹർത്താൽ: കോടതി ഉത്തരവ് അറിഞ്ഞിരുന്നില്ലെന്ന് ഡീൻ
text_fieldsകൊച്ചി: ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകി മാത്രമേ ഹർത്താൽ പ്രഖ്യാപിക്കാവൂയെന്ന ഉത ്തരവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ റ് ഡീൻ കുര്യാക്കോസ് ഹൈകോടതിയെ രേഖാമൂലം അറിയിച്ചു. ഹൈകോടതിയോടും വിധികളോടും തികഞ ്ഞ ബഹുമാനമാണുള്ളതെന്നും വ്യക്തിപരമായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്ന ു.
കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഫെബ്രുവരി 18ന് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹൈകോടതി ഡീൻ കുര്യാക്കോസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്തിരുന്നു. ഇതേ തുടർന്നാണ് വിശദീകരണം നൽകിയത്. നേരത്തേ കേസ് പരിഗണിച്ചപ്പോൾ ഡീൻ കുര്യാക്കോസിെൻറ അഭിഭാഷകൻ വാക്കാൽ ഇൗ വിശദീകരണം നൽകിയിരുന്നു.
ജനദ്രോഹപരമായ ഹർത്താലുകൾ നിരോധിക്കണമെന്ന കേരള ചേംബർ ഒാഫ് കോമേഴ്സിെൻറ ഹരജിയിലാണ് മിന്നൽ ഹർത്താൽ തടഞ്ഞ് ഹൈകോടതിയുടെ ഉത്തരവുണ്ടായത്. ഇൗ കേസിൽ കക്ഷിയല്ലെന്ന് ഡീൻ സത്യവാങ്മൂലത്തിൽ പറയുന്നു. അതിനാൽ, ഉത്തരവിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തിപരമായി അറിവുണ്ടായിരുന്നില്ല. ക്രൂരമായ കൊലപാതകങ്ങളിൽനിന്ന് മാധ്യമശ്രദ്ധ തിരിക്കാനാണ് സർക്കാർ തെറ്റായ വിവരങ്ങൾ കോടതിയിൽ നൽകിയിട്ടുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കോടതിയലക്ഷ്യ ഹരജി ബുധനാഴ്ച പരിഗണനക്ക് വരുന്നുണ്ട്. ഹരജി പരിഗണിക്കുമ്പോൾ ഡീൻ കുര്യാക്കോസിന് പുറമേ കാസർകോട് ജില്ലയിലെ യു.ഡി.എഫ് നേതാക്കളായ എം.സി കമറുദ്ദീനും ഗോവിന്ദൻ നായരും നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.