മൂന്നാർ ഭൂപ്രശ്നം: ഇടുക്കിയിലെ പത്ത് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
text_fieldsമൂന്നാർ: എം.പിയുടെ പട്ടയം റദ്ദാക്കിയ പശ്ചാത്തലത്തിൽ റവന്യൂ--വനം വകുപ്പുകൾക്കെതിരെ ഇടുക്കിയിലെ പത്ത് പഞ്ചായത്തുകളിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ ചൊവ്വാഴ്ച നടക്കും. മൂന്നാർ, വട്ടവട, കാന്തല്ലൂർ, ചിന്നക്കനാൽ, പള്ളിവാസൽ, ബൈസൺവാലി, മറയൂർ, ശാന്തൻപാറ, വെള്ളത്തൂവൽ, ദേവികുളം പഞ്ചായത്തുകളിലാണ് ഹർത്താൽ. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മൂന്നാർ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
വ്യാപാരികളുടെയും കെട്ടിടം ഉടമകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിൽനിന്ന് സി.പി.െഎ വിട്ടുനിൽക്കും. കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും പെങ്കടുക്കില്ല. കടകൾ അടക്കരുതെന്നും വാഹനങ്ങൾ ഒാടിക്കണമെന്നും അഭ്യർഥിച്ച് സി.പി.െഎയും ഹർത്താൽ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് സി.പി.എം പ്രവർത്തകരും രംഗത്തെത്തിയതോടെ സംഘർഷാവസ്ഥ മുന്നിൽകണ്ട് വലിയ പൊലീസ് സന്നാഹമാണ് മൂന്നാറിൽ ഒരുക്കിയത്. ഭൂപ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുക, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സർവകക്ഷി യോഗമെടുത്ത തീരുമാനങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സി.പി.എം മുന്നോട്ടുവെച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.