ഹർത്താലുമായി സഹകരിക്കില്ല –അയ്യപ്പസേവ സംഘം
text_fieldsസുൽത്താൻ ബത്തേരി: ശബരിമല വിഷയത്തിൽ തിങ്കളാഴ്ച ചിലർ ആഹ്വാനം ചെയ്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് അഖിലഭാരത അയ്യപ്പസേവ സംഘം ദേശീയ പ്രവർത്തക സമിതി അംഗവും വയനാട് ജില്ല യൂനിയൻ പ്രസിഡൻറുമായ അനിൽ എസ്. നായർ അറിയിച്ചു. ശബരിമല സ്ത്രീപ്രവേശന വിഷയം തെരുവിൽ പരിഹരിക്കേണ്ടതല്ല. സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതിയിൽ സംഘം കേസ് ഫയൽ ചെയ്തിട്ടുമുണ്ട്. ഹർത്താലിെൻറ മറവിൽ വിശ്വാസികളുടെ ഇടയിൽ ചേരിതിരിവ് സൃഷ്ടിച്ച് സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും അനിൽ എസ്. നായർ ആവശ്യപ്പെട്ടു.
ഹിന്ദു ആചാര്യസഭ സഹകരിക്കില്ല
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഹൈന്ദവ ആചാരങ്ങൾ ലംഘിക്കുന്ന നടപടിയോട് യോജിക്കാൻ കഴിയിെല്ലങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടത്തുമെന്ന് ഏതോ സംഘടന പ്രഖ്യാപിച്ച ഹർത്താലുമായി ഭാരതീയ ഹിന്ദു ആചാര്യസഭക്ക് ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡൻറ് വിജയകുമാർ കോവിലകം അറിയിച്ചു.
എന്നാൽ, ചിങ്ങം ഒന്നിന് അയ്യപ്പസേവ സംഘം പന്തളം കൊട്ടാരത്തിൽനിന്ന് ശബരിമലയിലേക്ക് നടത്തുന്ന പദയാത്രയിൽ പങ്കുചേരുമെന്ന് അദ്ദേഹം അറിയിച്ചു.
ഹർത്താൽ വിജയിപ്പിക്കണമെന്ന്
കോഴിക്കോട്: തിങ്കളാഴ്ചയിലെ ഹർത്താൽ വിജയിപ്പിക്കണമെന്ന് വിവിധ ഹിന്ദു സംഘടനകൾ കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അയ്യപ്പ ധർമസേന, മാതൃശക്തി, തിയ്യമഹാസഭ, വിശാല വിശ്വകർമ ഐക്യവേദി, കേരള ധീവര മഹാസഭ, സാധുജന പരിഷത്ത് തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഷെല്ലി രാമൻ പുരോഹിത്, രാധ വാസുദേവൻ, മമ്മിയിൽ സുനിൽകുമാർ, ഷാജികൃഷ്ണ ആചാരി, അരുൺ ദാസ്, ബാലൻ പുല്ലാളൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.