പത്തനംതിട്ടയിൽ ഇന്ന് ഹർത്താൽ
text_fieldsറാന്നി: പത്തനംതിട്ട ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഇന്ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആർ.എസ്.എസ് - ഡി.വൈ.എഫ്.ഐ സംഘർഷത്തെത്തുടർന്ന് ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണു സംഘപരിവാർ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തത്. ആര്.എസ്.എസിന്റെ ഗുരുദക്ഷിണ പരിപാടിക്കുനേരെ നടന്ന സി.പി.എം.ആക്രമണത്തിലും തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അശോകന് കുളനട അറിയിച്ചു.
പത്തനംതിട്ട വെട്ടിപ്രത്ത് ആർഎസ്എസ് ഗുരുദക്ഷിണ പരിപാടിക്കിടെയായിരുന്നു സംഘർഷമുണ്ടായത്. ആർ.എസ്.എസ് പ്രവർത്തകരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ ഇവിടെ കല്ലേറുമുണ്ടായി. സി.ഐ ഉൾപ്പെടെയുള്ള പോലീസുകാർക്കു പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ലാത്തിവീശിയത്.
മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന മാർ ഈവാനിയോസ് ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പദയാത്രകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.