മിന്നൽ ഹർത്താൽ വേേണ്ട വേണ്ട; ഉത്തരവ് സ്വാഗതം ചെയ്ത് നേതാക്കൾ
text_fieldsകൊച്ചി: കഴിഞ്ഞവർഷം മാത്രം നൂറിനടുത്ത് ഹർത്താൽ ആചരിച്ച കേരളത്തിൽ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. രാഷ്ട്രീയകക്ഷി നേതാക്കളും വ്യാപാ രി സമൂഹവും സംഘടനാ പ്രതിനിധികളും ഒരേ സ്വരത്തിൽ പറയുന്നു; ഉത്തരവ് സ്വാഗതാർഹം, മിന ്നൽ ഹർത്താൽ വേണ്ടേ വേണ്ടാ. ഹർത്താലിനും പണിമുടക്കിനും ഏഴുദിവസം മുമ്പ് നോട്ടീസ് നൽ കണമെന്ന ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെക്കുറിച്ച് ‘മാധ്യമ’ത്തോട് പ്രതികരിച ്ച നേതാക്കൾ വിരൽചൂണ്ടിയത് മിന്നൽ ഹർത്താലുകളുടെ ദുരിതത്തിലേക്കാണ്. ഇത്തരം ഹർത് താലുകൾ നിരുത്സാഹപ്പെടുത്താൻ ഉത്തരവ് സഹായിക്കുമെന്നതിൽ ഏകാഭിപ്രായക്കാരാണ് എല്ലാവരും.
മന്ത്രിയായിരിക്കെ അനാവശ്യ ഹർത്താലുകൾക്കെതിരെ ബില്ല് കൊണ്ടുവന്നയാളാണ് താനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതിനെ കരിനിയമമെന്ന് ആക്ഷേപിച്ച് കീറിയെറിഞ്ഞവരാണ് പ്രതിപക്ഷം. മൂന്ന് ദിവസത്തെ നോട്ടീസ് നൽകാതെ ഒരു ഹർത്താലും പാടില്ലെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. പിണറായി വിജയന് ആത്മാർഥതയുണ്ടെങ്കിൽ ബിൽ പാസാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ആർക്കും എപ്പോഴും നടത്താവുന്ന ഒന്നാണ് ഹർത്താൽ എന്ന അവസ്ഥ മാറണമെന്ന അഭിപ്രായക്കാരനാണ് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിഷയത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിരവധി ഹർത്താൽ നടന്നു. ഇത് ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി പ്രതിഷേധിക്കാനുള്ള അവകാശത്തിനെതിരെ ജനകീയവികാരം വളർത്തുകയേ ഉള്ളൂ. ജനപിന്തുണയില്ലാത്ത ഹർത്താലുകൾ നിരുത്സാഹപ്പെടുത്താൻ ഉത്തരവ് സഹായിക്കും. പക്ഷേ, പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിന് ഹൈകോടതി വിലക്ക് ഏർപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും കാനം വ്യക്തമാക്കി.
ഉത്തരവ് സ്വാഗതാർഹമാണെന്നും നിർബന്ധിച്ച് ഹർത്താൽ വിജയിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ഹർത്താൽ അവസാന സമരമുറയാണ്. അത് ജനങ്ങൾക്കെതിരാകരുതെന്ന പക്ഷക്കാരനാണ് ഇദ്ദേഹം.
ഉത്തരവിനെക്കുറിച്ച് പഠിച്ചശേഷവും പാർട്ടിയിൽ ആലോചിച്ച ശേഷവുമേ പ്രതികരിക്കാനാകൂ എന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ നിലപാട്.
സ്വയം പണിമുടക്കാനുള്ള അവകാശം മാത്രമാണ് ഹർത്താലെന്നും അത് മറ്റുള്ളവർക്കുമേൽ അടിച്ചേൽപിച്ച് സ്വാതന്ത്ര്യം ഹനിക്കുന്നതിനെയാണ് കോടതിയിൽ ചോദ്യം ചെയ്തതെന്നും ഹരജി നൽകിയ കേരള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഡോ. ബിജു രമേശ് പറഞ്ഞു.
ഹർത്താൽ നടത്തുന്നവരുടെ അവകാശംപോലെ ജനങ്ങളുടെ അവകാശവും മാനിക്കപ്പെടണമെന്ന് ലോറി ഒാണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. ഹംസ പറഞ്ഞു. ഉത്തരവ് സ്വാഗതാർഹമാണെങ്കിലും ഏത് ചെറിയ പാർട്ടിക്കും ഒരാഴ്ചത്തെ നോട്ടീസ് നൽകി ഹർത്താൽ നടത്താൻ അവസരം വീണുകിട്ടുമോ എന്ന ആശങ്കയാണ് പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു പങ്കുവെച്ചത്.
അപ്രതീക്ഷിത ഹർത്താലിനും അടിച്ചേൽപിക്കുന്ന ഹർത്താലിനും എതിരായ തങ്ങളുടെ നിലപാട് ശരിവെക്കുന്നതാണ് ഉത്തരവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു.
ഉത്തരവ് വ്യാപാരികൾക്ക് ആശ്വാസകരമാണെന്നും മുൻകരുതലെടുക്കാനുള്ള സാവകാശമെങ്കിലും ലഭിക്കുമെന്നും കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡൻറ് വി.കെ.സി. മമ്മദ്കോയ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.